Thursday 13 June 2024 11:51 AM IST : By സ്വന്തം ലേഖകൻ

കൊഴുപ്പിനെ എരിച്ചു കളയും, ഷുഗറിനെയും നിലയ്ക്കു നിർത്തും: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഫലപ്രദം ഈ ചിയ യോഗർട്ട് മിക്സ്

chia-yogurt

ചിയ സീഡ്‌സ് ഉപയോഗിച്ച് യോഗർട്ടിന്റെ ശക്തി അൺലോക്ക് ചെയ്യാം

ദിനം പ്രതി തിരക്കേറിയ ജീവിതശൈലിയിൽ ആരോഗ്യത്തിനുള്ള പ്രാധാന്യം വർധിച്ചു വരികയാണ്. ആരോഗ്യജീവിതാശൈലിയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഡിമാൻഡ് ഉപഭോക്താക്കളുടെ ഇടയിൽ കൂടുന്നു. അതിൽ ഒന്നാണ് യോഗർട്ട്. യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പ്രിബയോട്ടിക് (prebiotics), പ്രോട്ടീൻ എന്നി തനതായ സവിശേഷതകളും കൂടാതെ ഓമേഗ 3 ഫാറ്റി ആസിഡ്സ്(omega 3 fatty acids),ദഹനത്തിന് ആവശ്യമായ നാരുകൾ (dietary fibre), വിറ്റാമിൻ, മിനറൽസ് എന്നിവ ചേർക്കുന്നത് യോഗർട്ടിനെ ഒരു സമ്പൂർണ ഭക്ഷണമാക്കി മാറ്റുന്നു. അതിൽ ഒന്നാണ് ചിയ സീഡ്‌സ് (salvia hispanica L). പണ്ട് മുതലേ ഉപയോഗിച്ച് വരുന്ന ചിയ സീഡുകളിൽ എസെൻഷ്യൽ ഫാറ്റി ആസിഡ്സ് (essential ഫാറ്റി acids), ആൽഫ ലിനോലെനിക് ആസിഡ് (alpha linolenic acid), dietary fibre, വിറ്റാമിൻ, മിനറൽസ്, പ്രോട്ടിൻസ് ധാരാളമായി കണ്ടുവരുന്നു. ചിയ സീഡ് യോഗർട്ടിന്റെ കൂടെ ഉപയോഗിച്ചാലുള്ള കുറച്ച് ഗുണങ്ങൾ താഴെ പറയുന്നവയാണ്.

1.രൂപത്തിലും സ്ഥിരതയിലുമുള്ള സ്വാധീനം :-

ചിയ സീഡ് യോഗർട്ടിലേക് ചേർക്കുന്നത് കൊണ്ട് യോഗർട്ടിന്റെ രൂപത്തെ മെച്ചപ്പെടുത്താം. കൂടാതെ വെള്ളം വലിച്ചെടുക്കുന്നത് വഴി യോഗർട്ടിനെ കട്ടിയുള്ളതും ക്രീമിയുമാക്കി മാറ്റുന്നു. തുടക്കത്തിൽ ചിയ സീഡ് കട്ടിയുള്ളതും കുറച്ച് സമയത്തിന് ശേഷം യോഗർട്ടിനെ സോഫ്റ്റാക്കി അതിനെ പുഡ്ഡിംഗ് രൂപത്തിലേക് മാറ്റുന്നു. ഇത് യോഗർട്ടിന്റെ രുചി കൂട്ടാൻ സഹായിക്കും.

2.ആരോഗ്യഗുണങ്ങൾ :-

ചിയ സീഡുകൾ യോഗർട്ടിൽ ചേർക്കുന്നത് അതിന്റെ പോഷക ഗുണം കൂട്ടുന്നു. ചിയ സീഡ് ഒമെഗാ 3 ഫാറ്റി ആസിഡ്സ്, dietary fibre, പ്രോട്ടിൻ , ആന്റിഓക്സിഡന്റ് (antioxidant) എന്നിവയാൽ സമൃദ്ധമാണ്. ഇത് വഴി ദഹനം, ശരീരത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാര (blood sugar), കൊഴുപ്പ് (cholestrol), ഹൃദയ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാനും സാധിക്കും. ഇതിനു പുറമെ ചിയ സീഡുകളിൽ അടങ്ങിയിരിക്കുന്ന സസ്യ സംബന്ധമായ പ്രോട്ടിൻ (plant based protein ), മറ്റു വിറ്റാമിനുകൾ, മിനറൽസ് ഇതിനെ സമ്പൂർണ ഭക്ഷണമാക്കി ശരീരത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ ഇത് വെജിറ്റേറിയൻ (vegetarian ) വിഭാഗകാർക് പ്രോട്ടിൻ പകരക്കാരനാക്കുന്നു.

3.യോഗർട്ടിൽ ഫാറ്റിനു പകരം:-

ചിയ സീഡ് വെള്ളത്തിൽ ചേരുമ്പോൾ, വെള്ളത്തിനെ വലിച്ചെടുത്ത് ജെൽ (gel ) ഉണ്ടാകുന്നു. ഈ ജെല്ലിൽ കൂടുതലും നാരുകളാണ് (soluble fibre)ഉള്ളത്. ഈ ജെല്ലിനെ ചിയ സീഡ് മ്യൂസിലേജ് (സി എസ് എം/ CSM) എന്ന് പറയുന്നു. ഇവ ഭക്ഷണത്തിൽ കട്ടിയാകാൽ, ജെല്ല് ഫോർമർ, ഫാറ്റ് റീപ്ലേസർ, ചേലേറ്റർ (chelator ) എന്നിവയായി ഉപയോഗിക്കുന്നു. റിയോളജിക്കൽ പ്രോപ്പർട്ടിയും (ഡെൻസിറ്റി, വിസ്കോസിറ്റി…) പാൽ ഉത്പന്നങ്ങളുടെ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള കഴിവ് കാരണം അടുത്തിടെ,സി എസ് എം യോഗർട്ടിൽ കൊഴുപ്പിന് പകരമായി ഉപയോഗിച്ചിട്ടുണ്ട്. കൊഴുപ്പ് നീക്കം ചെയ്ത യോഗർട്ടിൽ ( skimmed yogurt), സി എസ് എം ഉപയോഗിക്കുന്നതിനാൽ ശരീരത്തിലെ കൊഴുപ്പിനെ പറ്റിയുള്ള ആശങ്ക കുറയ്ക്കം. ഇത് വഴി പോഷക ഗുണവും ഓർഗാനോലെപ്റ്റിക് പ്രോപ്പർട്ടി (രുചി, മണം….)എന്നിവ നന്നാക്കാനും സാധിക്കുന്നു.

4.ആന്റിഓക്സിഡന്റ് ഗുണം :-

ചിയ സീഡിൽ ധാരാളമായി ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അവയിൽ പ്രധാനമാണ് പോളിഫിനോൾ (polyphenol ). ഇവ കാൻസർ, ഹൃദയ സംബന്ധമായ രോഗം, നാഡി നേരമ്പുകളിൽ കണ്ട് വരുന്ന രോഗങ്ങൾ കാരണം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറക്കുന്നു. ചിയ സീഡ് യോഗർട്ടിൽ ചേർക്കുന്നത് വഴി ഉത്പന്നതിന്റെ ആന്റിഓക്സിഡന്റ് അളവ് കൂട്ടുന്നു. ഉപഭോക്താക്കൾ ഇത് കഴിക്കുന്നത് വഴി ശരീരത്തിലെ ആന്റിഓക്സിഡന്റ് അളവ് കൂട്ടാൻ സാധിക്കും.ഇത് കൂടാതെ ഉത്പന്നങ്ങളിൽ കണ്ടുവരുന്ന ഓക്സിഡേഷൻ അഥവാ രാൻ‌സിഡിറ്റി (Rancidity /കാറൽ ) എന്നിവ കുറച്ച് ഉത്പന്നങ്ങളുടെ ഫ്രഷ്‌നസ്സും ഗുണനിലവാരവും സംരക്ഷിക്കുന്നു.

ചിയ സീഡ് യോഗർട്ടിൽ ചേർക്കുന്നത് വഴി അതിന്റെ പോഷക ഗുണം കൂടുന്നു. ഈ ഡൈനാമിക് ഡ്യുവോ ഉപഭോഗതകളിൽ ആരോഗ്യത്തെ പ്രധാനം ചെയ്യാൻ സഹായിക്കും . ഫാസ്റ്റ് ഫുഡ്‌ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തിൽ ദിനം പ്രതിയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും തിരക്കേറിയ ജീവിതത്തിൽ സമയക്കുറവ് പരിഹരിക്കാനും ഇത് സഹായികും . ഒരു ഡോക്ടർനെയോ ക്ലിനിക്കൽ ന്യൂട്രിഷനണിസ്റ്റിനെയോ കണ്ട് ഇവ ജീവിതത്തിൽ ഉൾപെടുത്തിയാൽ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഹനാൻ അബ്ദുൽ ഖരീം

സ്റ്റുഡന്റ്,കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി,

കോലാഹലമേട്, ഇടുക്കി