Saturday 10 June 2023 03:35 PM IST

‘പോഷകാഹാരക്കുറവു പരിഹരിക്കാന്‍ പ്രഭാതഭക്ഷണം കാലറി കൂട്ടി ചെറിയ അളവിൽ നൽകാം’; സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭക്ഷണക്രമം, അറിയേണ്ടതെല്ലാം

Chaithra Lakshmi

Sub Editor

food-calo

മൂന്നു നേരവും  പീത്‌സയും ബർഗറും ന്യൂഡിൽസും കിട്ടിയാൽ കുട്ടികൾക്കു സന്തോഷമാകും. ഇത്തരം ഭക്ഷണശീലങ്ങൾ വട്ടം ചുറ്റിക്കുന്നതു മാതാപിതാക്കളെയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കിയേ മതിയാകൂ. കുട്ടിക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെയാണ് ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കേണ്ടത്. മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം. 

പ്രഭാതഭക്ഷണം കഴിക്കാതെയാണു സ്കൂളിൽ പോകുന്നത്. പോഷകക്കുറവു തടയാൻ എന്താണു ചെയ്യേണ്ടത്?

മിക്ക കുട്ടികൾക്കും ഉണർന്നയുടൻ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. ഉറങ്ങാൻ വൈകും. ഉണരാനും. പിന്നെ, ഒാട്ടപാച്ചിലാണ്. അതിനിടെ ഭക്ഷണം കഴിക്കാൻ മടി കാട്ടും. നേരത്തെ കിടത്തി ഉറക്കുകയും രാവിലെ നേരത്തെ എഴുന്നേൽപ്പിക്കുകയും ചെയ്യുക. ആ ചിട്ട ഭാവിജീവിതത്തിലും ഗുണം ചെയ്യും. നേരത്തേ ഉണരുന്നതു കൊണ്ടു തിടുക്കം ഒഴിവാക്കാം. വിശപ്പും ഉണ്ടാകും. ശാന്തമായി ഭക്ഷണം കഴിച്ചു സ്കൂളിൽ പോകാൻ കഴിയും. കുട്ടികളോടു ചർച്ച ചെയ്ത് അവരുടെ ഇഷ്ടം കൂടി കണക്കിലെടുത്തു പ്രഭാതഭക്ഷണം തീരുമാനിക്കാം.

∙ പോഷകാഹാരക്കുറവു പരിഹരിക്കാനായി പ്രഭാതഭക്ഷണം കാലറി കൂട്ടി ചെറിയ അളവിൽ നൽകാം.

∙ വെണ്ണ, നെയ്യ്, ചീസ്, നട്സ്  തുടങ്ങിയവ ചേർത്തു ഭക്ഷണത്തിൽ കാലറി വർധിപ്പിക്കാം. 

∙ പ്രോട്ടീൻ അളവു മെച്ചപ്പെടുത്താൻ വിഭവങ്ങളുടെ മാവി ൽ പലതരം ധാന്യങ്ങളും പയർവർഗങ്ങളുടെ പൊടികളും ചേർക്കാം. പലതരം മില്ലറ്റ്, പയർവർഗങ്ങൾ ഇവ ചേർത്തു ചപ്പാത്തിയും ദോശയുമെല്ലാമുണ്ടാക്കാം. പച്ചക്കറികളോടൊപ്പം മുട്ട, ചിക്കൻ, മീൻ, ചീസ്, പനീർ, നട്സ് പൊടിച്ചതു തുടങ്ങിയവ യോജിപ്പിച്ച് ഫില്ലിങ് ആയി ഉപയോഗിച്ചു ചപ്പാത്തി, ദോശ റോൾസ് തയാറാക്കാം. 

∙ ഓട്സ് വറുത്തു പൊടിച്ചു നട്സും ഫ്ലേവറിന് ഏലയ്ക്കയോ കറുവാപ്പട്ടയോ ചേർത്ത് സ്മൂത്തി, പാൻ‌കേക്ക് തുടങ്ങിയ വിഭവങ്ങൾ തയാറാക്കാം. മധുരത്തിന് ഈന്തപ്പഴം, ഉണക്കമുന്തിരി, പഴങ്ങൾ ഇവ ഉൾപ്പെടുത്താം.

 ∙ ഹോൾവീറ്റ് ബ്രെഡ് കൊണ്ടു പീനട്ട് ബട്ടർ സാ ൻവിച്ച്, ഒപ്പം ഏെതങ്കിലും പഴവും ഡേറ്റ്സും ചേർത്തു ത യാറാക്കിയ മിൽക് ഷേക്ക് കൂടി ആയാൽ ചെറിയ അളവിൽ കഴിച്ചാലും ആവശ്യമായ കാലറി ഉറപ്പു വരുത്താം.

കുട്ടികളുടെ ദഹനം മെച്ചപ്പെടുത്താൻ വ്യായാമം ഗുണകരമാണോ ?

2171332169

വീടിനകത്തു കിടന്നു ചാടി മാറിയുന്നുണ്ടല്ലോ... വേറെ വ്യായാമത്തിന്റെ ആവശ്യമില്ല എന്നാണു മാതാപിതാക്കൾ കരുതുന്നത്. എന്നാൽ വീടിനുള്ളിൽ ഓടിനടക്കുന്നതു കായികപ്രവർത്തനമായി പരിഗണിക്കാനാകില്ല. തുറസ്സായ സ്ഥലത്തു സ്വതന്ത്രമായി ഒരു മണിക്കൂറെങ്കിലും കുട്ടികൾ കളിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ദഹനം മെച്ചപ്പെടുകയും വിശപ്പുണ്ടാകുകയും ചെയ്യൂ. കുട്ടികൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്പോർട്സ് ഇനത്തിലേർപ്പെടാൻ അനുവദിക്കാം. ടെന്നീസ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ തുടങ്ങിയവയിലേർപ്പെടുന്നതിലൂടെ   കുട്ടികളുടെ നിപുണശേഷിയും വർധിക്കും.

ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം ചെയ്യാം ?

∙ ആരോഗ്യകരമായി ഭക്ഷണശീലത്തിൽ നല്ല മാതൃകയാകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ കുട്ടികളും ഈ ശീലം പിന്തുടരുകയുള്ളൂ. ജങ്ക് ഫൂഡ് നൽകുന്നത് ഒഴിവാക്കണം.

∙ രാവിലെയോ വൈകുന്നേരം കളി കഴിഞ്ഞു വരുമ്പോ ഴോ ലഘുഭക്ഷണ സമയത്തോ ആകണം പുതിയ ഭക്ഷണം ആദ്യമായി നൽകേണ്ടത്.  കളി കഴിഞ്ഞു വരുമ്പോ ൾ വിശപ്പുണ്ടാകുമെന്നതിനാൽ കുട്ടികൾ കഴിക്കും. 

∙ പാചകത്തിൽ കുട്ടിയെക്കൂടി ഉൾപ്പെടുത്തുക. നോ ഫയർ കുക്കിങ് ആണു നല്ലത്. പച്ചക്കറികൾ അരിയുക, അവ സാൻവിച്ചിനുള്ളിൽ വയ്ക്കുക, വിഭവങ്ങളിൽ ചേരുവകൾ ചേർക്കുക, കുക്കീ കട്ടർ കൊണ്ടു വിഭവങ്ങൾക്കു കൗതുകമുള്ള രൂപം നൽകുക  തുടങ്ങിയ കാര്യങ്ങൾ കുട്ടിയെ ഏൽപിക്കാം. 

∙ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനു റിവാർഡ് ചാർട്ട് പ്രയോജനപ്പെടുത്താം. പുതിതായി ഏതെങ്കിലും ഭക്ഷണം പരീക്ഷിച്ചാൽ ഈ ചാർട്ടിൽ സ്റ്റാർ ചിഹ്നമിട്ടു നൽകുക. ആഴ്ചയിൽ പത്തോ  പതിനഞ്ചോ സ്റ്റാർ കിട്ടിയാൽ ചെറിയ സമ്മാനങ്ങൾ നൽകാം. ഇന്ന് എല്ലാ പച്ചക്കറിയും കഴിച്ചല്ലോ എന്നു പറഞ്ഞ് അഭിനന്ദിക്കണം. കളിപ്പാട്ടങ്ങൾ അടുക്കി വ യ്ക്കുക പോലെ കുട്ടികൾക്കു പാലിക്കാനും റിവാർഡ് കിട്ടാൻ സാധ്യതയുമുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം. എന്നാലേ അവർക്കു താൽപര്യമുണ്ടാകൂ. 

∙ അടുക്കളത്തോട്ടമുണ്ടാക്കാൻ സഹായിക്കാം. സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികൾ കഴിക്കാൻ കുട്ടികൾ ഉത്സാഹം കാട്ടും. പച്ചക്കറി വാങ്ങാൻ കടയിൽ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. സ്വയം തിരഞ്ഞെടുത്ത പച്ചക്കറികൾ കഴിക്കാൻ അവർ തയാറാകും. 

Tags:
  • Health Tips
  • Glam Up