Wednesday 25 January 2023 04:20 PM IST : By സ്വന്തം ലേഖകൻ

‘കരളിലെ കാൻസര്‍: ചെറിയ മുഴകൾ വരെ സൂചി കടത്തി കരിച്ചു കളയാം’; ഏറ്റവും മികച്ച ചികിത്സ എല്ലാവർക്കും..

img65555

അത്യാധുനിക സൗകര്യങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാരിലേക്കെത്തിച്ചു സേവനത്തിന്റെ കരുതൽ സ്പർശമേകുകയാണ് കൊച്ചിയിലെ ലിസി ഹോസ്പിറ്റൽ. 1956ൽ സാധാരണക്കാർക്കായി സഭ ലളിതമായി തുടങ്ങിയ ഈ ആശുപത്രി, 780 ഓളം കിടക്കകളുള്ള മൾട്ടി സ്പെഷൽറ്റി ആശുപത്രിയാണിന്ന്. മറ്റ് ആശുപത്രികളിൽ നിന്നു പറഞ്ഞുവിട്ട രോഗികളും സാധാരണക്കാരായ അനേകം രോഗികളും ഈ ആശുപത്രിയിൽ ആശ്രയം തേടിയെത്തുന്നു. ഏറ്റവും നല്ല ചികിത്സ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്കും ലഭ്യമാക്കാൻ ലിസി ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധമാണ്. അറിവും അനുഭവസമ്പത്തുമുള്ള നല്ല ഡോക്ടർമാരും അവരെ പിന്തുണയ്ക്കുന്ന കൃത്യതയുള്ള ആധുനിക സജ്ജീകരണങ്ങളും ചേർന്നാണ് ഇതു സാധ്യമാക്കുന്നത്. റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കാൻസർ കെയർ സെന്റർ ഉടൻ തന്നെ പൂർത്തിയാകും. സേവനങ്ങൾ കൂടുതൽ വ്യാപിപ്പിച്ചു നല്ല ചികിത്സ താങ്ങാവുന്ന ചെലവിൽ എല്ലാ സാധാരണക്കാരിലേക്കും എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങളെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. രോഗകാരണം കൃത്യമായി കണ്ടെത്തിയതിനു ശേഷമാണു ചികിത്സ തുടങ്ങുന്നത്. ഏറ്റവും ചെറിയ പോയിന്റിൽ വരെ റേഡിയേഷൻ കേന്ദ്രീകരിക്കാൻ കഴിയുന്ന ട്രൂബീം അത്യാധുനിക മെഷീനുകൾ വരെ ഇവിടെ ഉപയോഗത്തിലുണ്ട്.

ആധുനിക യന്ത്ര സജ്ജീകരണങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ഡിജിറ്റൽ PET-CT, നല്ല ക്ലാരിറ്റിയോടെ സ്കാൻ ഇമേജുകൾ രൂപപ്പെടുത്താൻ സഹായിക്കുന്നു. ഫിലിപ്സിന്റെ ഏറ്റവും പുതിയ ബൈ പ്ലേൻ കാത്‍ലാബ്, ശരീരത്തിൽ രൂപപ്പെടുന്ന രക്തക്കട്ടകൾ വലിച്ചെടുക്കാൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ആൻജിയോ ജെറ്റ് എന്നിവയും  ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിൽ സജ്ജമാണ്. ന്യൂറോസർജറിക്കായി അത്യാധുനിക മൈക്രോസ്കോപ്പുകളും ഒരുക്കിയിട്ടുണ്ട്. പൊള്ളലേറ്റവർക്കായി ബേൺ ബാങ്ക്, സ്കിൻ ക്ലിനിക്  സംവിധാനങ്ങളും ലിസിയിൽ പുരോഗമിച്ചു വരുന്നു. അറുന്നൂറോളം കിഡ്നി ട്രാൻസ്പ്ലാന്റുകൾ വിജയകരമായി ഏറ്റവും ചുരുങ്ങിയ ചെലവിൽ നടത്തിയ ചരിത്രമുണ്ട് ലിസി ഹോസ്പിറ്റലിന്. ദിവസവും നൂറോളം പേർക്കു മിതമായ ചെലവിൽ ഡയാലിസിസ് നടത്തുന്ന അത്യപൂർവ ആശുപത്രികളിലൊന്നു കൂടിയാണ് ഇത്.

ഇന്റർവെൻഷനൽ റേഡിയോളജിയിലൂടെ ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?

കേരളത്തിലെ ഏറ്റവും വിപുലവും അത്യാധുനികവുമായ ഇന്റർവെൻഷനൽ റേഡിയോളജി,സജ്ജീകരണങ്ങളുമായി 2019 ലാണ് ലിസിയിൽ ഈ വിഭാഗം പ്രവർത്തനമാരംഭിച്ചത്. അൾട്രാ സോണോഗ്രഫി, സി.ടി.സ്കാൻ, ഫ്ലൂറോസ്കോപ്പി, കാത്‍ലാബ് തുടങ്ങിയവ പോലുള്ള ഡയഗ്നോസിസ് സംവിധാനങ്ങളുപയോഗിച്ചു രോഗകാരണം കൃത്യമായി തിരിച്ചറിഞ്ഞ് ലളിതമായ രീതികളിലൂടെ രോഗബാധിതമായ ഭാഗം മാത്രം ചികിത്സിക്കാൻ ഇന്റർവെൻഷനൽ റേഡിയോളജി സഹായിക്കും. ഏറ്റവും കൃത്യതയോടെയും അടുത്തുള്ള മറ്റ് അവയവങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതെയും ഇതു ചെയ്യാനാകും. 1964ൽ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റായ ഡോ.ചാള്‍സ് തിയോഡോർ ഡോട്ടർ ഡയബറ്റിക് ഫൂട്ട് ബാധിതയായ ഒരു സ്ത്രീയുടെ കാലിലെ ഞരമ്പു തുറന്നു. മുറിച്ചുമാറ്റാൻ നിർദ്ദേശിക്കപ്പെട്ട പാദം ഞരമ്പിലൂടെ ചികിത്സിച്ച് അദ്ദേഹം സംരക്ഷിച്ചു. ഇന്റർവെൻഷനൽ റേഡിയോളജി ഏറ്റവും പ്രചാരം നേടിയത് ഇതിനു ശേഷമാണ്. തുടർന്നു വന്ന വർഷങ്ങളിൽ വെരിക്കോസ് വെയ്നിനുള്ള ലേസർ ചികിത്സ, അർബുദങ്ങൾക്കുള്ള അബ്ലേഷൻ ചികിത്സ, ധമനികൾ തുറക്കുന്നതിനുള്ള ബലൂൺ ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിങ്, അർബുദം,രക്തസ്രാവം തുടങ്ങി ശസ്ത്രക്രിയയില്ലാതെ പല ആരോഗ്യസങ്കീർണതകളും ലളിതമായി പരിഹരിക്കാൻ വിദഗ്ധർ വഴിയൊരുക്കി.

എൻഡോവസ്കുലർ ചികിത്സയുടെ നേട്ടങ്ങൾ എന്തെല്ലാമാണ്?

കീഹോൾ ശസ്ത്രക്രിയകളിൽ പോലും രണ്ടു സെന്റീമീറ്ററോളം വലുപ്പമുള്ള മുറിവുണ്ടാകുമ്പോൾ മില്ലീമീറ്റർ വലുപ്പത്തിലുള്ള മുറിവേ ഇത്തരം മിനിമലി  ഇൻവേസീവ് ശസ്ത്രക്രിയകളിൽ ഉണ്ടാകൂ. എൻഡോവസ്കുലർ അല്ലെങ്കിൽ പിൻഹോൾ ചികിത്സയിലൂടെ ഉണ്ടാകുന്ന മുറിവ് സൂചിമുനയോളം ചെറുതായിരിക്കും. തുന്നലുകളില്ലാതെ ഇത്ര ചെറിയ മുറിവു മാത്രമായതുകൊണ്ട് ആശുപത്രിവാസവും അധികം വേണ്ടി വരില്ല.

മിനിമലി ഇൻവേസീവ് ചികിത്സാരീതിയിൽ വെരിക്കോസ് വെയ്ൻ പൂർണമായി ഭേദമാകുമോ?

മിനിമലി ഇൻവേസീവ് ലേസർ ചികിത്സയുപയോഗിച്ച് വെരിക്കോസ് വെയ്ൻ കരിച്ചു കളയുന്ന ചികിത്സയിൽ രോഗം വീണ്ടും വരാനുള്ള  സാധ്യത തീരെക്കുറവാണ്. വേദനാരഹിതമായ വെനാസീൽ ചികിത്സയും വെരിക്കോസ് വെയ്നിനു ലഭ്യമാണെങ്കിലും ഇതിനു ചെലവും സങ്കീർണതകളും കൂടുതലാണ്. ഞരമ്പിനുള്ളിലേക്ക് പ്രത്യേക പശ കുത്തിവച്ച് ഞരമ്പ് ഒട്ടിച്ചുകളയുന്ന രീതിയാണ് വെനാസീൽ. കേടുപാടുകൾ ഏറെ സംഭവിച്ച ഞരമ്പ് ലേസറുപയോഗിച്ചു കരിച്ചു കളയുന്നതാണ് നിലവിൽ ലഭ്യമായതിൽ ഏറ്റവും നല്ല പരിഹാരം.

ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം കരളിലെ കാൻസർ ചികിത്സിക്കുന്നതെങ്ങനെ?

കരളിലെ കാൻസറിന്റെ ചികിത്സയിൽ ചെറിയ മുഴകൾ ചികിത്സിക്കാൻ  ഏറ്റവും നല്ല മാർഗം അബ്ലേഷനാണ്. ചെറിയൊരു സൂചി കടത്തി മുഴ കരിച്ചു കളയുന്ന രീതിയാണിത്.  വലിയ മുഴയാണെങ്കിൽ ആൻജിയോഗ്രാം ചെയ്തു മുഴയ്ക്കു രക്തമെത്തിക്കുന്ന ഞരമ്പ് കണ്ടെത്തും. ആ ഞരമ്പിലൂടെ മാത്രം കീമോ കൊടുത്ത് കരിച്ചുകളയാനാകും. രക്തം കിട്ടാതെയാകുമ്പോൾ സ്വാഭാവികമായും മുഴ നശിച്ചു പോകും. ടെയർ എന്ന മറ്റൊരു ചികിത്സാരീതിയിൽ കീമോയ്ക്കു പകരം റേഡിയോ എംബോളൈസേഷൻ ചെയ്യുന്നു. ശസ്ത്രക്രിയയിലൂടെയുണ്ടാകുന്ന ആരോഗ്യസങ്കീർണതകളും അമിത ചെലവും നീണ്ട ആശുപത്രിവാസവും ഇത്തരം ആധുനിക ചികിത്സകളിലൂടെ ഒഴിവാക്കാനാകും. വിവിധ ടെസ്റ്റുകളിലൂടെ കൃത്യമായ വിവരങ്ങൾ രോഗത്തെക്കുറിച്ചു മനസ്സിലാക്കണമെന്നു മാത്രം. ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് നൽകുന്ന സേവനത്തിന്റെ പ്രത്യേകതയും ഇതാണ്.

രക്തസ്രാവം പരിഹരിക്കാൻ ഇന്റർവെൻഷനൽ റേഡിയോളജി പര്യാപ്തമാണോ?

തലച്ചോറിലോ വയറിലോ ശരീരത്തിനുള്ളിലെ മറ്റേതെങ്കിലും ഭാഗത്തോ രക്തസ്രാവമുണ്ടായാൽ കാരണം കണ്ടെത്തി ഞരമ്പുവഴി പോയി പൊട്ടലുള്ള ഞരമ്പിന്റെ ഭാഗം കോയിൽ ഉപയോഗിച്ചോ സ്റ്റെന്റുപയോഗിച്ചോ അടയ്ക്കാനാകും. ഞരമ്പ് കുമിള പോലെ വീർത്തു പൊട്ടുന്ന അന്യൂറിസം ചികിത്സിക്കുന്നത് ഇന്റൽവെൻഷനൽ റേഡിയോളജിസ്റ്റാണ്. തലയിലെ രക്തസ്രാവത്തിന് തലയോട്ടി തുറക്കാതെ തുടയിലൂടെ ചികിത്സിച്ച് പരിഹാരം നേടാനാകുമെന്നർഥം. തുടയിലൊരു ചെറിയ ബാന്റേജ് മാത്രമേ ചികിത്സയ്ക്കു ശേഷം അവശേഷിക്കൂ. സിറോസിസുള്ള രക്തസ്രാവത്തിന് എൻഡോസ്കോപ്പിയാണു ചെയ്യുന്നത്. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ ന്യൂറോസർജറി വിഭാഗവുമായും ശ്വാസകോശത്തിലെ രക്തസ്രാവം നിയന്ത്രിക്കാൻ പൾമണോളജി വിദഗ്ധരുമായും വയറിലെ രക്തസ്രാവത്തിന് ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധരുമായും സഹകരിച്ച്  ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് പരിഹാരം കണ്ടെത്തും.

doctors4455

മറ്റെന്തെല്ലാം രോഗാവസ്ഥകളിൽ ഇന്റർവെൻഷനൽ റേഡിയോളജി സഹായകമാകും?

പ്രമേഹമുള്ളവരിൽ മുറിവ് പെട്ടെന്ന് ഉണങ്ങുന്നില്ലെങ്കിൽ ചികിത്സ തേടിയാൽ മുറിവിലേക്കുള്ള തടസം മാറ്റി രക്തം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. രക്തയോട്ടം കൂടുമ്പോൾ സ്വാഭാവികമായി മുറിവുണങ്ങും. ഡയബറ്റിക് ഫൂട്ട് കാരണം മുറിവുണങ്ങാതെ കാൽ മുറിച്ചു മാറ്റുന്ന അവസ്ഥ ഇതിലൂടെ ഒഴിവാക്കാം. തൊണ്ടയിൽ വീക്കമുണ്ടാക്കുന്ന(തൈറോയ്ഡ് അബ്ലേഷൻ) ഗോയിറ്റർ രോഗത്തിനും പാടുകൾ അവശേഷിക്കാതെ പരിഹാരം കാണാനാകും. ശ്വാസനാളത്തിലെ മുഴകൾ കരിച്ചു കളയാനും മിനിമലി ഇൻവേസീവ് ചികിത്സകൾ  ലഭ്യമാണ്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വാസം വലിച്ചെടുക്കാനുള്ള പ്രയാസം എന്നിവയൊക്കെ ഇതിലൂടെ പരിഹരിക്കാം. പ്രായമായ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതു കാരണം മൂത്രം പിടിച്ചു വയ്ക്കാനോ ഒഴിക്കാനോ തടസ്സമുണ്ടാകുന്നതിന് പ്രോസ്റ്റേറ്റ് ആർട്ടറി എംബോളൈസേഷൻ എന്ന ചികിത്സ ഫലപ്രദമാണ്.

പക്ഷാഘാതത്തെ ഇന്റർവെൻഷനൽ റേഡിയോളജി കൈകാര്യം ചെയ്യുന്നതെങ്ങനെ?

സ്ട്രോക്ക് ചികിത്സ ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ട് ആറ് മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനായാൽ ഏറെ മെച്ചങ്ങളുണ്ട്. ബ്ലോക്ക് കാരണമോ ബ്ലീഡിങ് കാരണമോ പക്ഷാഘാതം വരാം. തലച്ചോറിലെ ആർട്ടറി അടഞ്ഞുപോയാൽ തലച്ചോറിനു കേടുപാട് സംഭവിക്കും. ആറു മണിക്കൂറെടുക്കും തലച്ചോർ പൂർണമായും നശിക്കാൻ. ഈ സമയത്തിനുള്ളിൽ ശരിയായ ചികിത്സ കൊടുക്കാനായാൽ തലച്ചോറിനെ രക്ഷിക്കാനാകും. കൈയും കാലും തളർന്നു ബോധം പോയ ആളുകൾ പോലും സമയോചിതമായ ചികിത്സ കൊണ്ട് ആരോഗ്യമുള്ള ജീവിതത്തിലേക്കു മടങ്ങി വന്നിട്ടുണ്ട്. പക്ഷാഘാതം സംഭവിച്ച രോഗിയെ ചെറിയ ആശുപത്രികളിൽ കൊണ്ടു പോയി സമയം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചേ മതിയാകൂ. പക്ഷാഘാതത്തിൽ ചികിത്സ ലഭ്യമാക്കുന്ന വേഗത പരമപ്രധാനമാണ്. ഹാർട്ട് അറ്റാക്കുപോലെ അതുകൊണ്ടു തന്നെ അപകടകരമാണ് സ്ട്രോക്ക്.  എല്ലാ ആശുപത്രികളും പക്ഷാഘാതം ചികിത്സിക്കാൻ സജ്ജമല്ല. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഇരുപത്തിനാലു മണിക്കൂറും പക്ഷാഘാതം ചികിത്സിക്കാൻ സജ്ജമായ ആശുപത്രിയിൽ രോഗിയെ എത്തിക്കണം. കേരളത്തിൽ ഇതിനാവശ്യമായ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള മുൻനിര ആശുപത്രിയാണ് ലിസി. ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, ക്രിട്ടിക്കൽ കെയർ വിദഗ്ധർ, അനസ്തേഷ്യോളജിസ്റ്റ് എന്നിവരെല്ലാമടങ്ങിയ ന്യൂറോസയൻസസ് ടീമാണ് ഗുരുതരമായ ഓരോ ചികിത്സയ്ക്കും മേൽനോട്ടം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: +91 80869 89801

Tags:
  • Health Tips
  • Glam Up