വയറ് കണ്ടാൽ നിത്യഗർഭിണിയാണെന്നു തോന്നുമെന്ന കളിയാക്കൽ കേട്ടുമടുത്തവരാണോ നിങ്ങൾ? പ്രസവശേഷം ചാടിയ വയർ എങ്ങനെ കുറയ്ക്കുമെന്ന സങ്കടത്തിലാണോ? അതോ ലോക്‌ഡൗണിലെ വ്യായാമമില്ലായ്മ മൂലം കൂടിയ വയറിനെ ഒാർത്തു പരിതപിക്കുകയാണോ?
കാരണം എന്തായാലും വയർ കുറയ്ക്കാനായി ഇനി ജിം തുറക്കും വരെ കാത്തിരിക്കേണ്ട. കുറച്ചു ദിവസം കൊണ്ടു തന്നെ ഫലം തരുന്ന ചില ലളിത വ്യായാമങ്ങളെ പരിചയപ്പെടാം. വീട്ടിൽ തന്നെ ഉപകരണ സഹായമില്ലാതെ ചെയ്യാവുന്ന വ്യായാമങ്ങൾ പരിചയപ്പെടുത്തുന്നത് കടവന്ത്ര ഗ്ലാഡിയേറ്റർ ജിമ്മിലെ ഫിറ്റ്നസ് എക്സ്പർട്ട് ആയ മഞ്ജു വികാസാണ്. ലെഗ് റെയ്സ്, റിവേഴ്സ് ലഞ്ചസ്, സ്റ്റാൻഡിങ് ക്രഞ്ചസ് തുടങ്ങി ഏതു പ്രായക്കാർക്കും ചെയ്യാവുന്ന വ്യായാമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഒാരോ വ്യായാമവും ചെയ്യേണ്ട രീതിയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പറയുന്നു.
വയറും വണ്ണവും കുറയ്ക്കാനുള്ള ഡയറ്റ്–വ്യായാമ പാക്കേജിനായി മനോരമ ആരോഗ്യം ജൂലൈ ലക്കം കാണുക.