Friday 05 August 2022 04:03 PM IST : By സ്വന്തം ലേഖകൻ

‘കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയാൻ ആദ്യം ഉറക്കം ക്രമപ്പെടുത്തണം’; കണ്ണുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

darkcirrcvnn6578

കണ്ണിനു ചുറ്റുമുള്ള കറുപ്പും അകാലനരയും ചർമത്തിലുണ്ടാകുന്ന പാടുകളുമെല്ലാം പ്രതിരോധിച്ച് സൗന്ദര്യം നിലനിർത്താനുള്ള വഴികൾ ആയുർവേദത്തിലുണ്ട്. 

. ഉറക്കമൊഴിയുക, മാനസിക സമ്മർദം, അമിതമായി സൂര്യതാപം ഏൽക്കുക, ശരീരത്തിന്റെ തളർച്ച, പോഷകാഹാരക്കുറവ്, തെറ്റായ ഭക്ഷണക്രമം, രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം,  എന്നിവ കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടാക്കുന്നു. 

. കറുപ്പു കുറയാൻ ഉറക്കം ക്രമപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. കുറ‍ഞ്ഞത് ഏഴ് – എട്ട് മണിക്കൂർ ഉറങ്ങണം.  

. ചീര, മുരിങ്ങ, ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങൾ, നട്സ് മുതലായവയും കഴിക്കണം.     

. കുങ്കുമാദി തൈലം, നാൽപ്പാമരാദി തൈലം, ഏലാദി  േകരം പോലുള്ള ആയുർവേദ തൈലങ്ങൾ ഉപയോഗിച്ച് കണ്ണുകളുടെ ചുറ്റും മൃദുവായി മസാജ് ചെയ്യുക.   

. തക്കാളി അരച്ച് നാരങ്ങാനീരും ചേർത്ത് പുരട്ടുക. 

. ആയുർവേദ ഡോക്ടറുടെ നിർദേശാനുസരണം ന സ്യം പോലുള്ള ചികിത്സകൾ ഏറെ ഫലം ചെയ്യും.  

. കറ്റാർവാഴ ജെൽ, വെള്ളരിക്ക, തക്കാളി, റോസ് വാട്ടർ ഇവ ചേർന്ന മിശ്രിതത്തിൽ മുക്കിയ പഞ്ഞി  കൺതടങ്ങളുടെ മുകളിൽ വയ്ക്കുക.  

. കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ സ്ക്രീൻ എന്നിവ അധികനേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ക ണ്ണുകൾ ചിമ്മി തുറക്കാൻ ശ്രദ്ധിക്കണം.

Tags:
  • Glam Up
  • Beauty Tips