ADVERTISEMENT

പോഷകഗുണമുള്ള നാടന്‍ ഫലങ്ങളിൽ ഒന്നാണ് പപ്പായ. അകത്തേക്ക് കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യകാര്യത്തിലും ബെസ്റ്റാണ് പപ്പായ. ഇതില്‍ ധാരാളമായി വിറ്റാമിൻ സി, വിറ്റാമിൻ എ, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ലൊരു ചർമസംരക്ഷണ ഉപാധിയാണ് പപ്പായ. പപ്പായ ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന സിമ്പിള്‍ ബ്യൂട്ടി ടിപ്സ് ഇതാ.. 

. പപ്പായ നന്നായി ഉടച്ച് മുഖത്തു തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ ചെയ്യുന്നത് സൗന്ദര്യം നിലനിര്‍ത്തുവാന്‍ നല്ലതാണ്. 

ADVERTISEMENT

. പപ്പായയിലുള്ള പാപെയ്ന്‍ പുതിയ കോശങ്ങള്‍ ഉണ്ടാക്കാനും ചര്‍മം മൃദുവാക്കാനും സഹായിക്കുന്നു. കറുത്തപാടുകള്‍ ഒഴിവാക്കാന്‍ പപ്പായ ഏറെ ഫലപ്രദമാണ്.

. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശക്തി വർധിപ്പിക്കാനും പ്രായാധിക്യം തടയാനും സഹായിക്കും. 

. പഴുത്ത പപ്പായ കൈ കൊണ്ട് ഉടച്ചെടുത്ത് മുഖത്തും ശരീരത്തിലും പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. കറുത്തപാടുകൾ മാറി, മുഖത്ത് നല്ല തിളക്കം ലഭിക്കും.

. പച്ച പപ്പായ മിക്സിയിൽ അരച്ചെടുത്ത് അൽപം തൈരും നാരങ്ങാനീരും കടലമാവും ചേർത്തു പുരട്ടി, അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറും.

. പഴുത്ത പപ്പായ, തേൻ, റോസ് ടോണർ എന്നിവ ചേർത്തു ദിവസവും മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയാം. ചർമത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാൻ ഉത്തമമാണ്.  

ADVERTISEMENT