Saturday 16 October 2021 03:56 PM IST : By സ്വന്തം ലേഖകൻ

കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും മായ്ച്ച് സുന്ദരമായ ചർമം സ്വന്തമാക്കാം; വീട്ടിൽ ചെയ്യാൻ ചില നുറുങ്ങുവിദ്യകൾ ഇതാ...

young woman with closed eyes touching face with acne isolated on beige

മുഖത്തെ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. അല്പം സമയം ഇതിനായി മെനക്കെടുത്താൻ സമ്മതമെങ്കിൽ ഇതാ ചില നുറുങ്ങു വിദ്യകൾ...

1.  ഒരു ടീസ്പൂൺ വീതം അൽമാൻഡ് ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കണ്ണാടി നോക്കിയേ, മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസിലാകും.

2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോചിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ക്ളീൻ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ച ഒന്നാണ് . ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും 

3.  രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾസ്പൂൺ പാൽ , രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനുട്ടിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. സൗന്ദര്യ സംരക്ഷണത്തിനും നിറം വർധിപ്പിക്കുന്നതിനും മികച്ച ഒന്നാണ് ഇത്.  

Tags:
  • Glam Up
  • Beauty Tips