Saturday 28 August 2021 03:50 PM IST : By സ്വന്തം ലേഖകൻ

മായില്ല ഇനി അഴക്; ചർമത്തിന്റെ സ്വഭാവമറിഞ്ഞ് സൗന്ദര്യക്കൂട്ടുകൾ തിരഞ്ഞെടുക്കാം

beautygbbskiin777887

ചർമത്തിന്റെ തിളക്കം  വർധിപ്പിക്കാനും ചുളിവുകളും പാടുകളുമുണ്ടാകുന്നത് തടയാനുമുള്ള എളുപ്പവഴിയാണ് പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ. ഇവ തയാറാക്കുമ്പോൾ ചർമത്തിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന ചേരുവകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.  

എണ്ണമയമുള്ള ചർമം

അമിതമായ എണ്ണമയം നീക്കാൻ സഹായിക്കുന്ന മുൾട്ടാണി മിട്ടി, ഓട്സ് പൊടിച്ചത് തുടങ്ങിയവ  പ്രധാന ചേരുവയായി ഉപയോഗിക്കാം. ആര്യവേപ്പില േചർന്ന കൂട്ടുകൾ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്.

പാൽ, പാൽപ്പാട ഇവ എണ്ണമയമുള്ള ചർമത്തിന് യോജിച്ചതല്ല. ഇവ ചേർന്ന കൂട്ടുകൾ എണ്ണമയം കൂടാനും മുഖക്കുരുവുണ്ടാകാനും കാരണമാകും.

വരണ്ട ചർമം

വരണ്ട ചർമത്തിനുള്ള സൗന്ദര്യക്കൂട്ടിൽ പാൽ, തൈര്, ഓട്സ് തുടങ്ങിയ ചേരുവകൾ പ്രധാനമായി ഉപയോഗിക്കാം. ബദാം, കറ്റാർവാഴ തുടങ്ങിയവ ആന്റി ഏജിങ് ഘടകങ്ങളായി ചേർക്കുന്നത് നല്ലതാണ്. ആര്യവേപ്പില, ടീ ട്രീ ഓയിൽ പോലെയുള്ള ചേരുവകൾ ഒഴിവാക്കണം.

പപ്പായ, അവക്കാഡോ തുടങ്ങിയ പഴങ്ങൾ ചേർക്കാം. പക്ഷേ, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങൾ ഒഴിവാക്കുക. ഇവ ചർമത്തിന് അസ്വസ്ഥതയുണ്ടാക്കാ ൻ ഇടയാക്കും.ഒലീവെണ്ണ, സൺഫ്ലവർ ഓയിൽ തുടങ്ങിയവ വരണ്ട ചർമത്തിന് അനുയോജ്യമാണ്.    

സെൻസിറ്റീവ് ചർമം

ഇത്തരം ചർമമുള്ളവർ വളരെ  സൂക്ഷിച്ച്  വേണം ചേരുവകൾ തിരഞ്ഞെടുക്കേണ്ടത്. വെള്ളരി, കറ്റാർവാഴ, തേ ൻ ഇവ സെൻസിറ്റീവ് ചർമത്തിന് അനുയോജ്യമാണ്. ക ഴിയുന്നതും ഓർഗാനിക് ആയ ചേരുവകൾ തിരഞ്ഞെടുക്കുക. നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾ ഒഴിവാക്കണം. ഓട്സ് പൊടിച്ചതും ൈതരും തേനും തുല്യ അളവിൽ മാസ്ക് ആയി പുരട്ടുന്നത് സെൻസിറ്റീവ് ചർമത്തിന് ഗുണം ചെയ്യും.  ഒന്നോ രണ്ടോ ചേരുവക ൾ ഉപയോഗിച്ച് ചർമത്തിന് ദോഷകരമല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇവയുടെ ഉപയോഗം തുടരുന്നതാണ് നല്ലത്.

Tags:
  • Glam Up
  • Beauty Tips