‘മധുരം കുറയ്ക്കൂ, വേഗത്തില്‍ പ്രായമാകുന്നത് തടയാം’; ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ 5 എളുപ്പവഴികള്‍

Mail This Article
പ്രായം കൂടും തോറും ചര്‍മത്തില്‍ ചുളിവുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരുപരിധി വരെ നമ്മുടെ പരിചരണത്താൽ നിയന്ത്രിക്കാന്‍ സാധിക്കും. പുറമേ നിന്നുള്ള പൊടി, അഴുക്ക്, ഡിഹൈഡ്രേഷന് എന്നിവയെല്ലാം ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാന്‍ അഞ്ചു എളുപ്പവഴികള്‍.
ഇടയ്ക്കിടെ മുഖം കഴുകാം
ഇടയ്ക്കിടെ മുഖം നല്ലൊരു ഫെയ്സ് വാഷ് ഉപയോഗിച്ചു പലവട്ടം കഴുകി വൃത്തിയാക്കാം. മേക്കപ്പ് അണിയുന്നവര്‍ മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു അത് പൂര്‍ണമായും നീക്കണം. മുഖം ഒരിക്കലും ഉരച്ചു കഴുകരുത്. ഉറങ്ങുന്നതിന് മുൻപായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്.
മധുരം കുറയ്ക്കാം
ആരോഗ്യത്തിനു ദോഷകരമായ ഒന്നാണ് മധുരം. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ Glycation എന്നൊരു പ്രക്രിയ ആരംഭിക്കും. ഇതില്‍ ക്രമേണ കോളാജന്‍ പ്രോട്ടീനെ ബ്രേക്ക് ചെയ്യുന്നു. ഇത് പ്രായമാകുന്നത് വേഗത്തിലാക്കുന്നു. എണ്ണപലഹാരങ്ങളും മധുരവും പരമാവധി കുറയ്ക്കാം.
പുകവലിക്ക് 'നോ'
പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്നുമാത്രമല്ല, ചര്മസൗന്ദര്യത്തെയും ബാധിക്കും. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചര്‍മസൗന്ദര്യം വേഗത്തില്‍ കുറയുന്നതായി പഠനങ്ങളില്‍ പറയുന്നു.
സണ്‍സ്ക്രീന്‍ ക്രീമുകള്‍
ചര്‍മസൗന്ദര്യം സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍, ക്രീമുകള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. SPF 30 ല്‍ അധികമുള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. സ്കിന്‍ കാന്‍സര്‍ തടയാന്‍ മാത്രമല്ല, പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സണ്‍ സ്ക്രീന്‍ ലോഷനുകള്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍
ചര്‍മസൗന്ദര്യം കൂട്ടാനും പ്രായം കുടുതല്‍ തോന്നിക്കുന്നത് തടയാനും ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ, ബ്ലൂ ബെറി, മുന്തിരി, ചീര തുടങ്ങിയവ ഡയറ്റുകളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.