Monday 14 June 2021 12:11 PM IST : By സ്വന്തം ലേഖകൻ

എച്ച്‌ഐവിയുടെ പേരില്‍ കുഞ്ഞുങ്ങളെ വരെ പട്ടിണിക്കിട്ടു: സഹികെട്ട് ആ കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നു: കൂട്ട ആത്മഹത്യ: കുറിപ്പ

hiv

18 വര്‍ഷത്തോളമായി ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയാണ് കണ്ണൂര്‍ കൊട്ടിയൂരുള്ള രമയുടെ കുടുംബം. സമൂഹം എച്ച്.ഐ.വി. ബാധിതരെന്ന ചാപ്പകുത്തിയപ്പോള്‍ ആ കുടുബം അനുഭവിച്ചത് സമാനതകളില്ലാത്ത വേദന.  വെല്ലുവിളികളെ അതിജീവിച്ച് മൂന്ന് മക്കളും പഠിച്ച് ബിരുദങ്ങള്‍ നേടിയെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളോ ആനുകൂല്യങ്ങളോ അവരുടെ വീട്ടുമുറ്റത്ത് തിരിഞ്ഞു നോക്കിയിട്ടു കൂടിയില്ല. ജോലി പോലും അന്യമായിരിക്കുന്നു. കോവിഡ് കാലത്തും അവരുടെ ദുരിതകഥ തുടരുമ്പോള്‍ സമാനമായൊരു മറ്റൊരു സംഭവം പങ്കുവയ്ക്കുകയാണ് അന്‍സി വിഷ്ണു. 

HIV ബാധിതര്‍ക്ക് വേണ്ടിയുള്ള ക്യാമ്പയിനുകള്‍ പോലും സജീവമല്ലാത്ത കാലത്ത് അവഗണനയുടെ കയ്പുനീര്‍ കുടിച്ച കുടുംബത്തെക്കുറിച്ചാണ് അന്‍സിയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

HIV ബാധിതരായ രണ്ടു കുട്ടികൾക്ക് സമൂഹം വിലക്ക് കല്പിച്ചു, സാക്ഷര കേരളത്തിലാണ്...

കഷ്ട്ടം

എന്റെ നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും ഒരു കഥയുണ്ട്, എത്രത്തോളം സത്യമെന്ന് അറിയില്ല എങ്കിലും എഴുതുന്നു.

ബോംബെയിൽ ജോലി ചെയ്തിരുന്ന ഭാര്യയും ഭർത്താവും HIV ബാധിതർ ആകുന്നു, അവർക്ക് രണ്ട് ഇരട്ട പെൺകുട്ടികളും ഉണ്ട്, ഒരിടത്തും ജോലി കിട്ടാത്ത അവസ്ഥ,പട്ടിണി, പലചരക്കു കടകളിലോ, മെഡിക്കൽ ഷോപ്പിലോ പോലും അവരെ ആരും അടുപ്പിച്ചില്ല, അന്ന് HIV ബാധിതർക്ക് വേണ്ടിയുള്ള ക്യാമ്പയിനുകൾ സജീവമല്ലാത്ത കാലം, ആ കുടുംബം ഏതാണ്ട് സാമൂഹ്യ വിലക്കിനുള്ളിൽ ആയി പോയി,

Sex ലൂടെ മാത്രമാണ് HIV പകരുന്നത് എന്ന് സമൂഹം എങ്ങനെയോ വിശ്വസിച്ചിരിക്കുന്നു, അന്ന് ആ കുടുംബം നേരിട്ടത് ഭയാനകമായ അവസ്ഥയാണ്. അവരുടെ രണ്ട് വയസുള്ള കുഞ്ഞുങ്ങൾ പട്ടിണി കിടന്നു, അതിജീവിക്കാനായി ആ കുടുംബം കഠിനമായി കഷ്ട്ടപെട്ടു. പൊതുടാപ്പിൽ നിന്ന് വെള്ളം എടുക്കാൻ പോലും നാട്ടുകാർ അനുവദിച്ചില്ല, ദിവസങ്ങളോളം പട്ടിണി കിടന്നു.ഒടുവിൽ ആ ഭാര്യയും ഭർത്താവും ആ രണ്ട് കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നു,അവരും ആത്മഹത്യ ചെയ്തു...

കഥയോ കാര്യമോ അറിയില്ല പക്ഷെ നാട്ടിൽ പരക്കെ ഇത് പറഞ് കേട്ടിട്ടുണ്ട് ഞാൻ.....

ഒരു ജീവനും ജീവിതവും നമുക്ക് അവകാശപെട്ടതല്ല, ആരെയും നോവിക്കാനും നമുക്ക് അവകാശമില്ല...

HIV ബാധിതർ അങ്ങേയറ്റം ക്രൂശിക്കപെടേണ്ടവരാണെന്ന് നമ്മൾ ധരിക്കരുത്, കൊറോണ പോലെ HIV പകരുമെന്ന് വിദ്യസമ്പന്നരായ നമ്മൾ മനസിലാക്കരുത്, നമ്മുടെ കരുതലും കാവലും അവർക്ക് ആവശ്യമുണ്ട് നമ്മൾ ഒരു കൈ നീട്ടിയാൽ അവർ ജീവിക്കും ചിരിക്കും,

കൂടുതൽ ക്യാമ്പയിനുകൾ ഇതിനായി ഒരുക്കപ്പെടേണ്ടതുണ്ട്,ശെരിയായ തിരിച്ചറിവുകൾ ജനങ്ങൾക്ക് കൊടുക്കേണ്ടതുണ്ട്,

HIV ബാധിതരെ കൂടുതൽ ചേർത്ത് നിർത്തേണ്ടതുണ്ട്...