Thursday 26 May 2022 04:23 PM IST : By സ്വന്തം ലേഖകൻ

പ്രതി ജാമ്യ വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകരുത്... അതിജീവിത ഹൈക്കോടതിയിൽ

vijay-babu

വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയില്‍. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും ആവശ്യം. കേസ് നാളത്തേക്ക് മാറ്റി. വിജയ്ബാബു നാട്ടിലെത്തിയ ശേഷം...അറസ്റ്റ് പോരെ എന്ന് കോടതി ചോദിച്ചു. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തനിക്കുണ്ടായ ദുരനുഭവങ്ങളെല്ലാം വിശദമാക്കി കൊണ്ടാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരുകാരണവശാലും വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്. നാട്ടിലെത്തിയ ശേഷം മുൻകൂർ ജാമ്യഹർജിയിൽ ഒരു തീരുമാനം ഉണ്ടായ ശേഷം മറ്റു നടപടികൾളിലേക്ക് നീങ്ങണം എന്നുള്ള ആവശ്യവും വിജയ് ബാബു മുന്നോട്ടു വച്ചിരുന്നു. ഹർജി നാളത്തേയ്ക്ക് പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്. വിജയ് ബാബു നാട്ടിലെത്തിയ ശേഷം പോരേ അറസ്റ്റ് എന്നൊരു ചോദ്യം കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാൽ എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് സർക്കാർ. വിജയ് ബാബുവിശദമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു.