Monday 17 May 2021 02:53 PM IST : By സ്വന്തം ലേഖകൻ

താലികെട്ടിനു പിന്നാലെ താളത്തില്‍ പാട്ട്: കല്യാണപ്പെണ്ണിനൊപ്പം പ്രണയഗാനം പാടി ചെക്കന്‍: വൈറലായി വിഡിയോ

wed-song

പുതുതലമുറയിലെ കല്യാണഘോഷങ്ങള്‍ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്താണ്. ജീവിതത്തിലെ സുപ്രധാന നിമിഷത്തെ അസുലഭമാക്കാന്‍ പാട്ടും മേളവും നൃത്തവുമൊക്കെയായി കളംനിറയും ദമ്പതിമാര്‍. ചെക്കനെ ഞെട്ടിച്ച് വിവാഹ വേദിയിലേക്ക് കല്യാണപ്പെണ്ണ് സര്‍പ്രൈസ് ഡാന്‍സ്  എന്‍ട്രി കൊടുക്കുന്ന കാഴ്ച വരെയുണ്ട് പുതിയകാലത്ത്. ഇവിടെയിതാ കല്യാണ വീടുകളില്‍ അധികമൊന്നും കാണാത്ത സുന്ദരമായൊരു കാഴ്ച ഏവരുടേയും മനസു നിറയ്ക്കുകയാണ്. ചെക്കനൊപ്പം ജോഡി ചേര്‍ന്ന് കലക്കനൊരു പ്രണയഗാനം പാടിയാണ് പെണ്ണ് ജീവിതത്തിന് തുടക്കമിട്ടിരിക്കുന്നത്.

ആദ്യമായി കണ്ടനാള്‍ എന്ന വിഖ്യാതമായ പ്രണയഗാനമാണ് വിവാഹ വേദിക്ക് ധന്യത പകരുന്നത്. താലികെട്ടിനു പിന്നാലെയാണ് ഈ പ്രണയഗാനം പിറവിയെടുത്തത്. ഇനിയുള്ള ജീവിതവും ഇതുപോലെ പ്രണയാര്‍ദ്രവും സംഗീതാത്മകവും ആകട്ടേയെന്ന് നിരവധിപേര്‍ ആശംസിക്കുന്നുണ്ട്. അതേസമയം ഈ വൈറല്‍ സംഗീത ജോഡി ആരെന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുകയാണ്.