Tuesday 13 August 2024 05:20 PM IST : By സ്വന്തം ലേഖകൻ

ജന്മനാ വലതുകാലും വലതു കൈപ്പത്തിയുമില്ല; പ്രതിസന്ധികളെ അതിജീവിച്ച് ഡ്രംസില്‍ കൊട്ടിക്കയറി, ആദികേശ് തളരാത്ത കലാപ്രതിഭ!

prathibha47

പ്രതിസന്ധികളെ അതിജീവിച്ച് ഡ്രംസില്‍ കൊട്ടിക്കയറുകയാണ് കോഴിക്കോട് ചുങ്കം സ്വദേശിയായ നാലാം ക്ലാസുകാരന്‍ ആദികേശ്. ജന്മനാ വലതുകാലും വലതു കൈപ്പത്തിയുമില്ലാത്ത ആദികേശ് തളരാത്ത കലാപ്രതിഭയാണ്. ഉജ്വല ബാല്യം പുരസ്കാരം നല്‍കി സര്‍ക്കാര്‍ ഈ ഒന്‍പതു വയസുകാരനെ ആദരിച്ചിട്ടുണ്ട്. ഈ താളത്തിലങ്ങനെ ആദികേശ് കൊട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

ജന്മനാ ഉള്ള വൈകല്യമൊന്നും അവനെ ബാധിക്കുന്നതേയല്ല.. ശാസ്ത്രീയമായി ഡ്രംസ് പഠിച്ചിട്ടില്ലങ്കിലും അവന്റെതായ താളത്തിലങ്ങനെ കൊട്ടി കയറുകയാണ്. ഡ്രംസില്‍ മാത്രമൊതുങ്ങുന്നതല്ല ഈ കൊച്ചു കലാകാരന്റെ കഴിവ്. ഇടതുകൈപ്പത്തിയില്‍ ചേര്‍ത്തുപിടിച്ച പേനയുമായി സ്വപ്നങ്ങളുടെ ലോകത്തിന് നിറം പകരുകയാണവന്‍. ചിത്രരചനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദികേശിനെ ആദരിച്ചത്. 

കേള്‍വിക്കും സംസാരിക്കുന്നതിനും ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും പഠിത്തത്തില്‍ ആള്‍ മിടുക്കനാണ്. ഭാവിയില്‍ മികച്ചൊരു ചിത്രകാരമാകണമെന്ന ആദികേശിന്റെ ആഗ്രഹത്തനോടൊപ്പം മറ്റൊരു ആഗ്രഹം കൂടിയുണ്ട്. വീട്ടിലെ ചുമരുകളെല്ലാം അവന്‍ തീര്‍ത്ത ചിത്രങ്ങളാണ്. ഷോക്കേഴ്സ് നിറയെ അവനു കിട്ടിയ സമ്മാനങ്ങളും...

Tags:
  • Spotlight
  • Motivational Story
  • Inspirational Story