Tuesday 18 July 2023 11:10 AM IST

‘എന്നെ രാഷ്ട്രീയമായി നേരിട്ടോളൂ, എന്റെ കുടുംബത്തെ വലിച്ചിഴയ്ക്കരുത്’: അന്ന് ആരും ചെവിക്കൊണ്ടില്ല: അച്ചുവിന്റെ അപ്പ

Binsha Muhammed

achu-chandy

‘അപ്പയെ അടുത്ത് കിട്ടാൻ കൊതിച്ചിട്ടുണ്ട്... ആ തിരക്കൊന്ന് ഒഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്. ഞങ്ങളുടെ അപ്പയെ പുതുപ്പള്ളിയും കേരളവും ഒരുപോലെ പകുത്തെടുക്കുന്നത് കണ്ട് മകൾ എന്ന നിലയിൽ കുഞ്ഞായിരിക്കുമ്പോൾ എനിക്ക് ‘ഇച്ചിരി കുശുമ്പ്’ ഒക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ആ മിസ്സിങ്ങിന് ഒരു സുഖമുണ്ട്. എന്റെ ഓർമകളിലെ അപ്പ നല്ലൊരു കുടുംബ നാഥനാണ്. പക്ഷേ അതിലും എത്രയോ മുകളിൽലാണ് അദ്ദേഹം അലങ്കരിക്കുന്ന ജനക്കൂട്ടത്തിന്റെ നായകനെന്ന സ്ഥാനം. അച്ഛനെന്ന നിലയിൽ എങ്കിലും ഞാനെന്റെ അപ്പയ്ക്ക് നൽകുന്നത് നൂറിൽ ഇരുന്നൂറ് മാർക്കായിരുക്കും. ഹീ ഈസ് എ ഗുഡ് ഫാദർ.’

കാരോട്ട് വള്ളക്കാലിലെ വീടിന്റെ കാരണവര്‍ എന്നതിനേക്കാൾ പുതുപ്പള്ളിയുടെ ജനനായകനെന്ന മേൽവിലാസമാണ് അന്നും ഇന്നും ഉമ്മൻ ചാണ്ടിക്ക്. ലോകത്തിന്റെ ഏത് കോണിൽ നിന്നും ഞായറാഴ്ച പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിലെ വീടിന്റെ ഉമ്മറത്തെ കാരണവരായി എത്തുമ്പോഴും അപ്പ ആൾക്കൂട്ടത്തിനു നടുവിലായിരുന്നു. പരാതിക്കെട്ടുകൾക്കും പരിഭവം പറച്ചിലുകൾക്കും ഇടയിലായിരുന്നു അപ്പയുടെ സ്ഥാനം. പക്ഷേ ആ മിസ്സിങ്ങ് ഒരിക്കലും ഞങ്ങളെ അപ്പ ഫീൽ ചെയ്യിച്ചിട്ടില്ല എന്നിടത്താണ് ഉമ്മൻ ചാണ്ടിയെന്ന കുടുംബ നായകന്റെ വിജയം. അകലെയാണെങ്കിലും അപ്പയുടെ ജനസമ്മതിയിൽ സന്തോഷിച്ചു. വിവാദങ്ങൾ ആ മനുഷ്യനെ വേട്ടയാടിയപ്പോൾ മനസു നൊന്തു. അകലെയാണെങ്കിലും അപ്പ മനസു കൊണ്ട് ഞങ്ങളുടെ അടുത്തുണ്ടായിരുന്നു.

നാട് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനകളെ നെഞ്ചിലേറ്റുമ്പോൾ മകൾ അച്ചു ഉമ്മൻ തന്റെ സ്നേഹനിധിയായ അപ്പയെ ഓർക്കുകയാണ്. ആ ഓർമ്മകളുടെ സ്നേഹതീരത്ത് നിന്ന് അച്ചു വനിത ഓൺലൈനോട് സംസാരിക്കുന്നു. ‘പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്... എന്റെ പ്രിയപ്പെട്ട പപ്പ...’

വനിത ഓൺലൈൻ 2020ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗം

ആ വിവാദങ്ങൾ വേദനിപ്പിച്ചു

50 കൊല്ലം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അപ്പ നേരിട്ട ആരോപണങ്ങൾ, വിവാദങ്ങൾ രാഷ്ട്രീയ പ്രതിസന്ധികൾ എല്ലാത്തിനും ഞങ്ങൾ കുടുംബവും സാക്ഷിയായി. ആ ടെൻഷനിലേക്ക് ഒരിക്കൽ പോലും അദ്ദേഹം ഞങ്ങളെ വലിച്ചിഴച്ചിട്ടില്ല. എല്ലാ സമ്മർദ്ദങ്ങളും അദ്ദേഹം നേരിട്ടു. പക്ഷേ തന്റെ നേർക്കുയർന്ന ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ടതും അതിനെ അതിജീവിച്ചതും പിൽക്കാല ചരിത്രം. പക്ഷേ സോളർ കേസിന്റെ പേരിൽ അപ്പയെ ബോധപൂർവം ടാർഗറ്റ് ചെയ്ത് ഇല്ലാക്കഥകൾ പറഞ്ഞു പരത്തിയത് ഞങ്ങളുടെ മനസിനെ വല്ലാതെ നോവിച്ചു. അപ്പയെ പോലൊരാളുടെ നേർക്കുയർന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. എന്നിട്ടും പകയോടെയാണ് പലരും അദ്ദേഹത്തെ വേട്ടയാടിയത്. ഒന്നോർത്തു നോക്കൂ... അതിന്റെ പേരിൽ അപ്പയെ മാത്രമല്ല കുടുംബത്തെ വരെ വേട്ടയാടി. ‘എന്നെ രാഷ്ട്രീയമായി നേരിട്ടോളൂ... പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കരുത്’ എന്നു വരെ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. സോളാർ കേസിൽ തെളിവു തേടി അന്ന് എട്ട് ഒബി വാനുകൾ കൊട്ടും കുരവയും ആളും ബഹളവുമായി തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഞാൻ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. അന്ന് പൊള്ളയായ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കണ്ട് എന്ത് മാത്രം വേദനിച്ചെന്നോ? പക്ഷേ കാലം അവർക്കെല്ലാം മറുപടി നൽകി.

നാട് ഉമ്മൻ ചാണ്ടിയെ ജനനായകനായി ഓർക്കുമ്പോൾ ഞാൻ എനിക്ക് പ്രിയപ്പെട്ട അപ്പയായി തന്നെ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽ, വിജയങ്ങളിൽ നാഴികക്കല്ലുകളില്‍ അഭിമാനിക്കുന്ന മകൾ. വീണ്ടും അതു തന്നെ പറയുന്നു. അദ്ദേഹം പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞായതിൽ അസൂയയൊന്നുമില്ല. കാരണം അപ്പയ്ക്ക് പുതുപ്പള്ളിയാണ് എല്ലാം... പുതുപ്പള്ളിക്കാർക്ക് അപ്പയും... ആ ആത്മബന്ധം അങ്ങനെതന്നെ തുടരട്ടെ...

ആ വിവാദങ്ങൾ വേദനിപ്പിച്ചു

50 കൊല്ലം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അപ്പ നേരിട്ട ആരോപണങ്ങൾ, വിവാദങ്ങൾ രാഷ്ട്രീയ പ്രതിസന്ധികൾ എല്ലാത്തിനും ഞങ്ങൾ കുടുംബവും സാക്ഷിയായി. ആ ടെൻഷനിലേക്ക് ഒരിക്കൽ പോലും അദ്ദേഹം ഞങ്ങളെ വലിച്ചിഴച്ചിട്ടില്ല. എല്ലാ സമ്മർദ്ദങ്ങളും അദ്ദേഹം നേരിട്ടു. പക്ഷേ തന്റെ നേർക്കുയർന്ന ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ടതും അതിനെ അതിജീവിച്ചതും പിൽക്കാല ചരിത്രം. പക്ഷേ സോളാർ കേസിന്റെ പേരിൽ അപ്പയെ ബോധപൂർവം ടാർഗറ്റ് ചെയ്ത് ഇല്ലാക്കഥകൾ പറഞ്ഞു പരത്തിയത് ഞങ്ങളുടെ മനസിനെ വല്ലാതോ നോവിച്ചു. അപ്പയെ പോലൊരാളുടെ നേർക്കുയർന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. എന്നിട്ടും പകയോടെയാണ് പലരും അദ്ദേഹത്തെ വേട്ടയാടിയത്. ഒന്നോർത്തു നോക്കൂ... അതിന്റെ പേരിൽ അപ്പയെ മാത്രമല്ല കുടുംബത്തെ വരെ വേട്ടയാടി. ‘എന്നെ രാഷ്ട്രീയമായി നേരിട്ടോളൂ... പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കരുത്’ എന്നു വരെ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. സോളാർ കേസിൽ തെളിവു തേടി അന്ന് എട്ട് ഒബി വാനുകൾ കൊട്ടും കുരവയും ആളും ബഹളവുമായി തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഞാൻ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. അന്ന് പൊള്ളയായ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കണ്ട് എന്ത് മാത്രം വേദനിച്ചെന്നോ? പക്ഷേ കാലം അവർക്കെല്ലാം മറുപടി നൽകി.

നാട് ഉമ്മൻ ചാണ്ടിയെ ജനനായകനായി ഓർക്കുമ്പോൾ ഞാൻ എനിക്ക് പ്രിയപ്പെട്ട അപ്പയായി തന്നെ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽ, വിജയങ്ങളിൽ നാഴികക്കല്ലുകളില്‍ അഭിമാനിക്കുന്ന മകൾ. വീണ്ടും അതു തന്നെ പറയുന്നു. അദ്ദേഹം പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞായതിൽ അസൂയയൊന്നുമില്ല. കാരണം അപ്പയ്ക്ക് പുതുപ്പള്ളിയാണ് എല്ലാം... പുതുപ്പള്ളിക്കാർക്ക് അപ്പയും...