Thursday 07 July 2022 04:33 PM IST : By സ്വന്തം ലേഖകൻ

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, പതിനാലു ദിവസത്തേക്ക് റിമാൻഡിൽ

Sreejith-Ravi-remand.jpg.image.845.440

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  തൃശൂര്‍ വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. നാലാം തിയതി വൈകിട്ടാണ് കുട്ടികള്‍ക്കു മുന്നില്‍  നഗ്നതാപ്രദര്‍ശനം നടത്തിയതത്.

കറുത്ത കാറിലെത്തിയ ആള്‍ എന്നായിരുന്നു കുട്ടികളുടെ മൊഴി. തൃശൂര്‍ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. ശ്രീജിത്ത് രവിയെ കോടതിയില്‍ ഹാജരാക്കി. ശ്രീജിത്ത് രവിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി മുന്‍പും സമാനകുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

Tags:
  • Spotlight