Monday 24 March 2025 12:24 PM IST : By സ്വന്തം ലേഖകൻ

‘അച്ഛന്റെ മോൻ.. മധുരിക്കുന്ന ഓർമകള്‍ ഉണര്‍ത്തി മകന്റെ നേട്ടം’; കലോത്സവത്തിൽ ടിനി ടോം നേടിയ വിജയം ആവർത്തിച്ച് മകൻ ആദം ഷെം

tiny-tom-son വെസ്റ്റേൺ സോളോയിൽ എ ഗ്രേഡ് നേടിയ ആദം ഷെം ടിനി ടോമും പാർവതി നായരും.

1993 ലെ എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ അച്ഛൻ നേടിയ വിജയം ആവർത്തിച്ച് നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം. അന്ന് അച്ഛൻ മിമിക്രിയ്ക്കാണ് സമ്മാനം നേടിയതെങ്കിൽ മകൻ വെസ്റ്റേൺ സോളോയിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. രാജഗിരി കോളജ് ഓഫ് അപ്ലൈഡ് സയൻസസിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ടീമിൽ ആദമും പാർവതി നായരുമാണ് ഉണ്ടായിരുന്നത്. 

ടൈറ്റാനിക്കിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ ഹൃദ്യമായി അവതരിപ്പിച്ചാണ് ഇരുവരും സദസ്സിനെ ആനന്ദിപ്പിച്ചത്. ഗിറ്റാറിസ്റ്റായ ആദം മുൻപ് സ്കൂൾ കലോത്സവങ്ങളിലെ നാടകമത്സരങ്ങളിൽ മികച്ച അഭിനയ പ്രകടനങ്ങളും കാഴ്ച വച്ചിട്ടുണ്ട്. 

1993 ൽ മഹാരാജാസ് കോളജിനു വേണ്ടി മിമിക്രിയിൽ സമ്മാനം നേടിയതിന്റെയും കലോത്സവത്തിന്റെയും മധുരിക്കുന്ന ഓർമകളിലൂടെ മകന്റെ സമ്മാന വാർത്ത തന്നെ കൂട്ടിക്കൊണ്ടു പോയെന്ന് ടിനി ടോം പറഞ്ഞു. ‘അച്ഛന്റെ മോൻ..’ എന്നാണ് സന്തോഷം പങ്കുവച്ചുകൊണ്ട് ടിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Tags:
  • Spotlight
  • Motivational Story
  • Inspirational Story