Wednesday 20 October 2021 11:30 AM IST : By സ്വന്തം ലേഖകൻ

സഹപാഠികളായിരുന്നവർ സ്വന്തം വീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പൊലീസ്

suivvvv454556giijj

സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിന്റെ മകൻ ജെബിനെ (22) ഇന്നലെ രാവിലെ 7.30 ന് കിടപ്പ് മുറിയിൽ മരിച്ചനിലയിൽ കാണുകയായിരുന്നു.

കുറുമ്പകര ചിറമുഖത്ത് ബിജോ ഭവനം ജോൺ മാത്യുവിന്റെ മകൾ സോന മെറിൻ മാത്യുവിനെ ഉച്ചയ്ക്ക് 12.20 ന് ആണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇവർ നേരത്തേ ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബെംഗളൂരുവിലും സോന അടൂരിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു.

Tags:
  • Spotlight