Friday 07 August 2020 11:16 PM IST : By സ്വന്തം ലേഖകൻ

സാഠേ മികവിന്റെ ഉയരം താണ്ടിയ പൈലറ്റ്! സ്‌നേഹവാത്സല്യങ്ങളുടെ ക്യാപ്റ്റന്‍; വിയോഗത്തില്‍ കണ്ണീരണിഞ്ഞ് സഹപ്രവര്‍ത്തകര്‍

satte

മുപ്പതു വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഡി.വി സാഠേയ്ക്കുള്ളത്. കര്‍മ്മ വഴിയില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള പൈലറ്റ്. ഇന്ത്യന്‍ വ്യോമസേനയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ ഫോഴ്‌സിലും തന്റെ മികവ് തെളിയിച്ചു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 

ജോലിയോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തിയിട്ടുള്ള വ്യക്തിയാണ് സാഠേയെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വഭാവത്തിലെ സൗമ്യതയും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹ വാത്സല്യങ്ങളുമാണ് സാഠേയെ ഏവര്‍ക്കും പ്രിയങ്കരരാക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയാണ് സാഠേ.  

ശക്തമായ മഴ സാഠേയുടെ കാഴ്ച മറച്ചതോടെയാണ് അപകടമുണ്ടായതൊണ്് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടര്‍ന്ന് സാഠേയ്ക്ക് റണ്‍വേ കാണാന്‍ സാധിച്ചില്ല. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. 30 അടി താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി അടര്‍ന്നുമാറി. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

കരിപ്പൂര്‍ വിമാനാപകടത്തില്‍ 16 പേര്‍ മരണപ്പെട്ടതായാണ് വിവരം. 123 പേര്‍ക്ക് പരുക്കേറ്റു.