Friday 23 July 2021 05:20 PM IST : By സ്വന്തം ലേഖകൻ

ആ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി: അനന്യയുടെ സുഹൃത്തും ആത്മഹത്യ ചെയ്തു

anannya-frnd

അനന്യയുടെ വിയോഗത്തിന്റെ വേദന  മായും മുൻപേ മറ്റൊരു  ദുരന്ത വാർത്ത കൂടി. അനന്യയുടെ സുഹൃത്തിനെ ആത്മഹത്യ  നിലയിൽ കണ്ടെത്തി. സുഹൃത്ത് ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെെറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്.

'അനന്യയുടെ പാർട്ണറും ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേൾക്കുന്നു.... ഇന്നലെ അയാളെ മോർച്ചറിക്ക് മുന്നിൽ വിഷമത്തോടെ ഒറ്റക്കിരിക്കുന്നത് കണ്ടിരുന്നു.. സംസാരിക്കാം എന്നും വിചാരിച്ചിരുന്നു... കഴിഞ്ഞില്ല...'- ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ട്രാൻസ്‍ജെൻഡർ ആക്ടിവിസ്‌റ്റും അനന്യയുടെ സുഹൃത്തുമായ വൈഗ ഫേസ്ബുക്കിൽ കുറിച്ചു. 

ചേച്ചിയുടെ മരണത്തിന്റെ ഷോക്കിൽ നിന്നും ഇതുവരെ recover ആയിട്ടില്ല.. ചേച്ചിയുടെ പങ്കാളി മനോവിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു- ദയ ഗായത്രിയുടെ കുറിപ്പിലെ വരികൾ ഇങ്ങനെ.