Friday 10 July 2020 12:31 PM IST : By സ്വന്തം ലേഖകൻ

വീട്ടിലേക്ക് വരുന്ന മരുമകനെ സ്വീകരിക്കാൻ 67 വിഭവങ്ങളുമായി ഗംഭീര സദ്യയൊരുക്കി വീട്ടമ്മ! വിഡിയോ വൈറൽ

andra4534t7t7g

വീട്ടിലേക്ക് വരുന്ന തന്റെ മരുമകനെ സ്വീകരിക്കാൻ വിഭവസമൃദ്ധമായ സദ്യയൊരുക്കി വീട്ടമ്മ. ആന്ധ്ര സ്വദേശിയായ വീട്ടമ്മയാണ് മകളുടെ ഭർത്താവിനായി 67 വിഭവങ്ങൾ തീൻ മേശയിൽ ഒരുക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. മിനിറ്റുകൾക്കുള്ളിൽ ഒരു ലക്ഷത്തിൽ ഏറെപ്പേരാണ് വിഡിയോ കണ്ടത്. നിരവധിപേർ വീട്ടമ്മയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു. 

മരുമകനെ കൂടി ഇത്തരം വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കണമെന്നും സ്വന്തം മകൾക്കുവേണ്ടിയും ഇത്തരത്തിലുള്ള സദ്യ ഒരുക്കണമെന്നും ചിലർ പറയുന്നു. സമൂഹത്തിലെ ആൺമേൽക്കോയ്മ ശരിവച്ചു കൊടുക്കുന്നതിനു തുല്യമാണെന്ന് വീട്ടമ്മയുടെ പ്രവൃത്തിയെന്ന് ചിലർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിപ്പിച്ചാൽ മരുമകൻ വണ്ണം കൂടി തട്ടിപോകുമെന്ന് ഹാസ്യരൂപത്തിലുള്ള കമന്റുകളും സജീവമാണ്. 

Tags:
  • Spotlight
  • Social Media Viral