Thursday 22 February 2024 10:48 AM IST : By സ്വന്തം ലേഖകൻ

വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി; ദ്രാവകം നല്‍കി മയക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

vimal-anto99754

യുവതിയെ ദ്രാവകം കൊടുത്ത് മയക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അങ്കമാലി തുറവൂർ സ്വദേശി വിമൽ ആന്‍റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയത്തിലായിരുന്ന പ്രതി കഴിഞ്ഞ മാസം 19ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു കാറിൽ കയറ്റി.

പിന്നീട് മയങ്ങുന്നതിനുള്ള ഏതോ ദ്രാവകം നൽകിയശേഷം ഇയാളുടെ തുറവൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.  ഇയാൾക്കെതിരെ കാലടി സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

Tags:
  • Spotlight