കര്‍ണ്ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അർജുനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവികസേനയുടെ തിരച്ചില്‍. കർണാടക ഷിരൂരിലുണ്ടായ മലയിടിച്ചിൽ കാണാതായി 8 ദിവസമായെങ്കിലും അർജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവിക സേന ഇന്ന് തിരച്ചിൽ ആരംഭിച്ചു. അപകടസ്ഥലത്തെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറി. എന്നാൽ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സന്നദ്ധപ്രവത്തകരെ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ അനുവദിച്ചിട്ടില്ല.
അതേസമയം, ഷിരൂരില്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തരകന്നഡ എസ്.പി. എം. നാരായണ പറഞ്ഞു. കരയിലെ തിരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവരെ പ്രവേശിപ്പിച്ചത്. ദൗത്യസംഘം ആവശ്യപ്പെട്ടാല്‍ ഇവരുടെ സേവനം ഉപയോഗിക്കും. രഞ്ജിത്ത് പറഞ്ഞ സ്ഥലത്തെ മണ്ണ് പൂര്‍ണമായും മാറ്റി. കരയിലെ തിരച്ചില്‍ പൂര്‍ത്തിയായെന്നും എം. നാരായണ പറഞ്ഞു. നേവിയും കരസേനയും എന്‍ഡിആര്‍എഫും സംയുക്തമായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നതെന്നും എസ്.പി. പറഞ്ഞു.