Saturday 31 July 2021 12:46 PM IST : By സ്വന്തം ലേഖകൻ

'എംബാമിങ് ചെയ്ത പെട്ടിയില്‍ പ്രിയപ്പെട്ടവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍': വേദനയായി നാല് ചെറുപ്പക്കാര്‍: കുറിപ്പ്

ashraf-july

പ്രവാസലോകത്തെ വേദനിപ്പിച്ച് വീണ്ടും അകാലമരണങ്ങള്‍. സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയാണ് വേദനിപ്പിക്കുന്ന വിയോഗ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'നാല് ചെറുപ്പക്കാരായ മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. ഹൃദയാഘാതം മൂലമാണ്  നാല് പേരും ഈ ലോകത്തോട് വിട പറഞ്ഞത്.നാല് പേര്‍ക്കും 30 വയസ്സിന് താഴെയായിരുന്നു പ്രായം.'- അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

നാല് ചെറുപ്പക്കാരായ മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. ഹൃദയാഘാതം മൂലമാണ്  നാല് പേരും ഈ ലോകത്തോട് വിട പറഞ്ഞത്.നാല് പേര്‍ക്കും 30 വയസ്സിന് താഴെയായിരുന്നു പ്രായം.നാല് പേരും  കേരളത്തിന്റെ നാല് ദേശങ്ങളില്‍ നിന്നും പ്രവാസി കളായവരാണ്.ചെറിയ കാര്യങ്ങള്‍ പോലും നേരിടാനുളള ശക്തി ഇല്ലാത്തവരായി ഇന്നത്തെ യുവസമൂഹം മാറിയിരിക്കുന്നു.ഇവര്‍ എത്രയോ കാലം ജീവിക്കേണ്ടവരാണ്,ഇവരെ പ്രതീക്ഷിച്ച് കഴിയുന്ന എത്രയോ കുടുംബങ്ങള്‍,എന്താണെന്ന് അറിയില്ല ഈ അടുത്ത കാലത്ത് മരണമടയുന്ന പ്രവാസികളില്‍ കൂടുതലും ചെറുപ്പക്കാരാണ്.

ഭക്ഷണ രീതികള്‍. പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂുടതലുള്ള ഭക്ഷണം എന്നിവയെല്ലാം ഹ്യദയസ്തംഭനത്തിന് കാരണമാകുന്നു. ഇതു പോലെ സ്ട്രെസ് പോലുള്ള അവസ്ഥകള്‍ മറ്റൊരു കാരണമാണ്. പലരും പുകവലി, മദ്യപാനം പോലുള്ളവയാണ് ഇത്തരം സ്ട്രെസിന് കാരണമാകുന്നത്. ഇത്തരം ശീലമെങ്കില്‍ ഇവര്‍ക്ക് അറ്റാക്ക് സാധ്യത നാലിരട്ടിയാണ്. ഇതു പോലെ നല്ല ഉറക്കം കിട്ടാത്തവര്‍ക്കും ഹ്യദയാഘാതം സംഭവിക്കാന്‍ സാധ്യതയേറെയാണ്.

ഭക്ഷണത്തിലുളള നിയന്ത്രണവും,ശരിയായ വ്യായാമവും,ജീവിതചരൃയിലെ സൂക്ഷമതയും കൊണ്ട് ഒരു പരിധി വരെ ഹ്യദയാഘാതം കുറക്കാം.

മനുഷ്യന്‍ ഈ കാലഘട്ടില്‍ മരണ ചിന്തയില്‍ ജീവിക്കുക,ഈശ്വരന്റെ അനുഗ്രഹങ്ങര്ള്‍ക്കായി പ്രവര്‍ത്തിക്കുക,ദൈവത്തിന്റെ കല്‍പനങ്ങള്‍ വഴങ്ങി ജീവിതം നയിക്കുക.അതല്ലാതെ

ദൈവത്തിന്റെ കല്‍പനകള്‍ മാനിക്കാതെ സൈ്വരജീവിതം നയിക്കുന്ന മനുഷ്യനെ ഒറ്റ   നിമിഷംകൊണ്ടു പിടിച്ചു നിര്‍ത്താന്‍ മരണചിന്തക്കു കഴിയും,ദൈനംദിന അനുഭവങ്ങള്‍ തന്നെ ഇതിനു ധാരാളം മതി.എത്ര ആഹ്‌ളാദകരമായ നിമിഷങ്ങളാണ് ഞൊടിയിടകൊണ്ടു മരണം തകര്‍ ത്തുകളയുന്നത്,എല്ലാ സ്വപ്നങ്ങളും തകരുന്നു. പ്രതീക്ഷകളുടെ നൂറുനൂറു കഥകളുമായി ഭാവി കരുപ്പിടിപ്പിക്കാന്‍,അല്ലെങ്കില്‍ പ്രവാസ ജീവിതത്തിനിടയില്‍ വഴിയില്‍ വെച്ച് വീണുപോകുന്നവര്‍, മരുഭൂവാസത്തിനിടയില്‍ തീച്ചൂടേറ്റു സമ്പാദിച്ച വസ്തുവകകള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സ്വരൂപിച്ച് വെക്കുകയും അവസാനം എംബാംമിംഗ് ചെയ്ത പെട്ടിക്കൊപ്പം അയാള്‍ ഉറ്റവര്‍ക്കും, ഉടയവര്ക്കും വേണ്ടി സ്വരൂപിച്ച ആ സാധനങ്ങളും കാര്‍ട്ടുണില്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച വല്ലാത്ത വേദന നല്‍കുന്നു.  

അപകട മരണങ്ങളില്‍ നിന്നും,പെട്ടെന്ന് മരണങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും,ദൈവം നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കട്ടെ.