Monday 01 June 2020 09:48 AM IST : By സ്വന്തം ലേഖകൻ

ചെക്കന്റെ സ്വഭാവം ചൂഴ്ന്ന് നോക്കാനാകില്ല, ഇട്ടുമൂടാനുള്ള പൊന്ന് നൽകാം! പെൺമക്കളോട് ചെയ്യുന്നത്; രോഷക്കുറിപ്പ്

dowry-ayisha

പൊന്നിലും പണത്തിലും കുളിപ്പിച്ച് പെൺമക്കളെ കതിർമണ്ഡപത്തിലേക്ക് പറഞ്ഞയക്കുന്ന അച്ഛനമ്മമാരെക്കുറിച്ച് രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ഡോ. ആയിഷ ജിഞ്ചു ഷാ. പെൺമക്കൾക്കായി കരുതി വയ്ക്കേണ്ടത് വിദ്യാഭ്യാസമാണെന്നും അല്ലാതെ പൊന്നും പണവുമല്ലെന്ന് ആയി ഓർമ്മിപ്പിക്കുന്നു. ഇനിയുള്ള വിവാഹങ്ങൾക്ക് എങ്കിലും പെണ്ണിന്റെ ഭാവി കർശനമായി സംരക്ഷിക്കുന്ന നിയമങ്ങൾ വരണം. മറിച്ചാണെങ്കിൽ സമൂഹത്തിൽ ഇനിയും ഉത്രമാർ ആവർത്തിക്കപ്പെടുമെന്നും ആയിഷ ഓർമ്മിപ്പിക്കുന്നു. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് ആയിഷയുടെ തുറന്നെഴുത്ത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

"ചെക്കന്റെ വീട്ടുകാരെ സ്വഭാവം ചൂഴ്ന്ന് നോക്കാൻ കഴിയില്ലാലോ "
ഈ ഒരു ഡയലോഗ് ആയിരിക്കും വിവാഹ ജീവിതം ദുഷ്ക്കരമാകുമ്പോൾ ഒരു പെണ്ണ് കേൾക്കേണ്ടി വരുന്നത് ..
പിന്നെ ബാക്കിയുള്ളത് അവളെ വിധിയിലും തള്ളി ഇടും ..
അപ്പോൾ കെട്ടിച്ചവർക്കും കല്യാണം കൊണ്ട് വന്നവർക്കും രക്ഷപെടാല്ലോ ....
ഒരു പെണ്ണിന് അങ്ങനെ ഒരു വിധിയുണ്ടെങ്കിൽ അത് ആ കെട്ടിയോനും വീട്ടുകാരും മനപ്പൂർവം തന്നെ ഉണ്ടാക്കിയതാണ് എന്ന് ഇനി എന്നാണ് നമുക്ക് മനസ്സിലാവുന്നത് ❓❓
അത് ദൈവത്തിന്റെ മേൽ ചുമത്തുന്നത് ശരിയാണോ ❓
പാവം ദൈവം ഈ മനുഷ്യന്മാരെ സൃഷ്ടിക്കുമ്പോൾ ഇത്രേം കുറ്റം ഏൽക്കേണ്ടിവരുമെന്ന് ഓർത്തുകാണില്ല ..?

ചൂഴ്ന്ന് നോക്കാൻ കഴിയില്ല്ലാലോ ??
പിന്നെ എന്തിനാണ് ഇന്നലെ കണ്ട ഒരുത്തന് പൊന്നും പണവും സമ്മാനിക്കുന്നത് ??
അവന് പെണ്ണ് കൂടെ വേണമെങ്കിൽ ജോലി എടുത്ത് അവളെ നോക്കട്ടെ എന്ന് വിചാരിക്കണം ..
ഇനി കൊടുത്തേ പറ്റൂ എങ്കിൽ അവൾക്ക് അവകാശപ്പെട്ട ഒരു തരി പൊന്ന് ആണെങ്കിലും അവളെ സ്വന്തം ലോക്കറിൽ അവളെ വീട്ടുകാർക്ക് മാത്രം അവകാശം ഉള്ള രീതിയിൽ കൊടുക്കാം ...
അല്ലെങ്കിൽ ആ പൊന്നിന്റെ പൈസയ്ക്ക് അവളെ മാത്രം പേരിൽ ഒരു തുണ്ട് ഭൂമി കൊടുക്കാം ..

വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് നല്ല ഒരു ജോലി കൂടെ ആവാൻ കാത്തിരുന്നൂടെ എല്ലാ പെൺമക്കളെയും രക്ഷിതാക്കൾക്ക് ❓ആൺകുട്ടികളെ പോലെ തന്നെ ഒരേ പോലെ ഫീസ് കൊടുത്ത് തന്നെ അല്ലെ അവൾക്കും വിദ്യാഭ്യാസം കിട്ടിയത്...പെണ്ണ്ന് വേറെ എന്തെങ്കിലും വിദ്യാഭ്യാസത്തിൽ പരിഗണന കിട്ടുന്നുണ്ടോ ...?പരീക്ഷകൾക്ക് ഇളവുകൾ ഉണ്ടോ അവൾക്ക് ?

സ്വന്തം കാലിൽ ജീവിക്കാനാണ് അവളെ പഠിപ്പിക്കേണ്ടത് ....അല്ലാതെ അടങ്ങി ഒതുങ്ങി ജീവിക്കുന്നതല്ല അവളെ ചെവിയിൽ ചെറുപ്പം മുതൽ ഓതി കൊടുക്കേണ്ടത് ..അതാണ് ആദ്യം മാതാപിതാക്കൾ ചെയുന്ന വലിയ തെറ്റ് ☝?

ഇനി അതിൽ അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അതും കൂടെ തുണയാവണം ..
അതിന് അവളെ കുടുംബവും നിയമവും കൂടെ ഉണ്ടാവണം ...ആർക്കും ഭാരം ആവാതെ അവളും ജീവിക്കട്ടെ ലോകത്തെ അറിഞ്ഞു കൊണ്ട് ...
മണ്ണിലെ ജീവന്റെ അവകാശത്തോടെ ?

ഏത് കുഞ്ഞ്‌ ആണെങ്കിലും അമ്മയെ അറിഞ്ഞു വളരട്ടെ അമ്മയ്ക്ക് തണലും പ്രചോദനവും ആവട്ടെ ..
പെണ്ണിനെ മാനിക്കാൻ അമ്മയെ കണ്ട് പഠിക്കട്ടെ ...☺️
ജന്മം മാത്രം കൊടുത്താൽ അച്ഛൻ /'അമ്മ ആവില്ലെന്ന് കുഞ്ഞുങ്ങളും അറിഞ്ഞ്‌ വളരട്ടെ ..?

അതിന് ഒന്നും കഴിയില്ലെങ്കിൽ ജനിപ്പിക്കുന്ന മുമ്പേ പെണ്മക്കളെ കൊന്ന് കളഞ്ഞേക്ക് ....?
അതാണ് ഇതിലും നല്ലത് ?( only my personal opinion-female foeticide is serious illegal punishable crime but i think better than this type sacrificed women crime)

മരിച്ച്‌ കഴിഞ്ഞിട്ട് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചാലേ ഇതുപോലെ ഉത്രമാരെ അറിയേണ്ടവർ അറിയുള്ളൂ ...
അങ്ങനെ എനിക്കും നിങ്ങൾക്കും പ്രശസ്തി കിട്ടും ....
കഷ്ട്ടം ?

ഈ പറയുന്നത് എനിക്ക് ആരോടും ദേഷ്യം ഉണ്ടായിട്ടല്ല ..?
തെറ്റ് പെണ്ണിനോട് ചെയ്താൽ അവനും അവനെ നല്ലത് പറഞ് തിരുത്താൻ കഴിയാത്ത അവന്റെ കുടുംബവും ശിക്ഷിക്കപ്പെടണം ..
അത് അവൾക്കും കുടുംബത്തിനും നഷ്ടമായതിനേക്കാൾ കൂടുതൽ വേദനയിൽ ആവണം ..
അവനെ അവർക്കും എന്നെന്നേക്കും നഷ്ടമാവുന്ന നിയമം വരട്ടെ ....?

ഇനിയുള്ള വിവാഹങ്ങൾക്ക് ഇങ്ങനെ പെണ്ണിന്റെ ഭാവി കർശനമായി സംരക്ഷിക്കുന്ന നിയമങ്ങൾ വരണം ...പേരിനു പോരാ ...
അല്ലെങ്കിൽ അറിയാതെ പോവുന്ന ഒരുപാട് ഉത്രമാരും സൂരജും ഇനിയും ഉണ്ടാവും ..?

ഡോ :ആയിശ ജിഞ്ചുഷ .എൻ