Monday 11 February 2019 11:12 AM IST : By സ്വന്തം ലേഖകൻ

ആരാണ് ആ പൈതൽ, എന്തിനു വേണ്ടിയായിരുന്നു ക്രൂരത; ദുരൂഹതകളേറ്റി പെൺകുഞ്ഞിന്റെ മൃതദേഹം

harass പ്രതീകാത്മക ചിത്രം

പാലക്കാട്∙ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നോ, നാലോ വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണു മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത്. കഴിഞ്ഞ മാസം 15നു വൈകിട്ടാണു റെയിൽവേ ട്രാക്കിനരികെ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തിയത്.

അന്നു മുതൽ പെൺകുഞ്ഞിനെ തിരിച്ചറിയാൻ ജില്ലാ പൊലീസ് അന്വേഷണത്തിലാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തിൽ ഈ പ്രായത്തിലുള്ള മുഴുവൻ കുട്ടികളുടെയും വിവരം അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ പരിശോധിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യം വിവരിച്ച് യു ട്യൂബിലും വിശദാംശങ്ങൾ നൽകി.

തമിഴ്നാട്ടിൽ ഒട്ടേറെത്തവണ അന്വേഷണം നടത്തി.ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതികളെയോ കുട്ടിയുടെ വിശദാംശമോ ലഭിച്ചില്ല. നോർത്ത് പൊലീസ് ഇപ്പോഴും അന്വേഷണത്തിലാണ്. അന്വേഷണം എത്ര നീണ്ടാലും കുഞ്ഞിന്റെ വിലാസവും കുറ്റവാളികളെയും കണ്ടെത്തണമെന്നാണ് ആഭ്യന്തര വകുപ്പു നൽകിയിരുന്ന നിർദേശം.

More