Friday 22 May 2020 05:08 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ സ്‌നേഹമൂട്ടിയത് കൂടപ്പിറപ്പുകള്‍ പോലും തിരിഞ്ഞു നോക്കാത്തവര്‍ക്ക്; ബാദുഷയെന്ന നന്മ; പ്രകീര്‍ത്തിച്ച് കുറിപ്പ്

badu-ikka

നിര്‍മ്മാതാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പേരെടുത്ത ബാദുഷ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. സിനിമയുടെ തിളക്കത്തിനുമപ്പുറം ബാദുഷയെന്ന മനുഷ്യന്‍ പങ്കുവയ്ക്കുന്ന നന്മയെ ഹൃദ്യമായ കുറിപ്പിലൂടെ പരിചയപ്പെടുത്തുകയാണ് അബു ദിനാല്‍. വറുതിയുടെ ലോക്ഡൗണും പുണ്യങ്ങളുടെ പൂക്കാലമായ റമസാനും ഒരുമിച്ചെത്തുമ്പോള്‍ ബാദുഷ പങ്കുവച്ച നന്മയുടെ കഥയാണ് അബുവിന് പറയാനുള്ളത്. സ്വന്തം കൂടപ്പിറപ്പുകളെപ്പോലും തിരിഞ്ഞു നോക്കാത്തവരുള്ള ഈ കാലഘട്ടത്തില്‍ ബാദുഷ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറയുക കൂടി ചെയ്യുകയാണ് അബു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബ്ബത്ത് വേണം അത് കുടിക്കുമ്പോ ലോകം

ഇങ്ങനെ പതുക്കെയായ് വന്ന് നില്‍ക്കണം ........ ഉസ്താദ് കരീംക്കാ

ഖല്‍ബില്‍ സഹജീവികളോട് മൊഹബ്ബത്ത് മാത്രമുള്ള ഒരു മനുഷ്യന്‍ ഈ പുണ്യമാസത്തില്‍ വാങ്ങി നല്‍കിയ ഭക്ഷണ പലചരക്ക് കിറ്റുകളാണിതെല്ലാം, രൂപ കണക്ക് വച്ചു നോക്കിയാല്‍ ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം രൂപ വില വരുന്ന 275 ഓളം കിറ്റുകള്‍ ഇന്നു വരെ നല്‍കി കഴിഞ്ഞു.

ഒരു കുടുംബത്തിന് ഒരു മാസത്തേയ്ക്കുള്ള ഭക്ഷണ പലചരക്ക് സാധനങ്ങള്‍ അതില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക്കുള്ളതും അദ്ദേഹം അറിയാത്തതുമായ ഒരുപാട് കുടുംബാഗംങ്ങള്‍ക്കുമായി ഞങ്ങള്‍ വിതരണം നടത്തി കഴിഞ്ഞു.

സ്വന്തം കൂടപ്പിറപ്പുകളെപ്പോലും തിരിഞ്ഞു നോക്കാത്തവരുള്ള ഈ കാലഘട്ടത്തില്‍ നന്മയുടെ വസന്തോത്സവമായ ഈ മാസത്തില്‍ നിങ്ങള്‍ നല്‍കിയ സഹായങ്ങള്‍ ആ കുടുംബങ്ങള്‍ ഒരിക്കലും മറക്കില്ല ഇക്ക

2 ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് നിങ്ങളുടെ കാരുണ്യത്താല്‍ ഇപ്പോഴും ആളുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നത്

പറഞ്ഞാല്‍ തീരില്ല എഴുതിയാല്‍ തീരില്ല നിങ്ങള്‍ ചെയ്തു തന്ന സഹായങ്ങള്‍

നന്മ ചെയ്യുന്നവര്‍ക്ക് നന്മയല്ലാതെ മറ്റെന്താണ് ലഭിക്കുക....

വാക്കുകള്‍ക്ക് അതീതമാണ്

ബാദുഷ ഇക്കയും അദ്ദേഹത്തിന്റെ പ്രിയ പത്‌നി മഞ്ജു ചേച്ചിയും നല്‍കിയ സഹായങ്ങളും സേവനങ്ങളും നിങ്ങളുടെ ഹൃദയത്തിന്റെ

വിശാലതയും....

കൊറോണക്കാലത്ത് അദ്ദേഹം ഒരു നന്മ മരം നട്ടു

ആ മരം വിശക്കുന്നവര്‍ക്ക്

അന്നമായ്...

സുഗന്ധമുള്ള പൂക്കളും

നല്ല മധുരമുള്ള ഫലങ്ങളും

തന്നു.

ഇപ്പോഴും ആ ഭക്ഷണ വിതരണം തുടര്‍ന്നു

കൊണ്ടേയിരിക്കുന്നു.

മെയ് 17ന് അവസാനിച്ച ഭക്ഷണ വിതരണം വിശക്കുന്നവരുടെ വിളിക്ക് ഉത്തരം നല്‍കി 19 ആം തീയതി മുതല്‍ ബാദുക്കയുടേയും മഹാ സുബൈറിക്കയുടേയും നന്മയില്‍ വീണ്ടും പുനരാരംഭിച്ചു.

അദ്ദേഹത്തിന്റെയും സുബൈറിക്കയുടേയും മനസ്സില്‍

നിന്നും ഉത്ഭവിച്ചു പുറത്തേക്കൊഴുകുന്ന കരുണയുടെ

നീരുറവയില്‍ നിന്ന് വറുതി നാളില്‍ കൊറോണയെന്ന

മഹാമാരിയില്‍ ജോലിയില്ലാതെ അന്നമില്ലാതെ ബുദ്ധിമുട്ടിയ ദിവസേന ആയിരക്കണക്കിന് ആളുകള്‍ക്ക്കരുണയുടെ നീരുറവയായി മാറിയത്..

സുമനസ്സുകളുടെ സഹകരണം ഒത്തുചേര്‍ന്നപ്പോള്‍ബാദുഷ ഇക്ക സുബൈര്‍ വര്‍ണ്ണചിത്ര, ആന്റോ ജോസഫ് ചേട്ടന്‍, ജോജു ജോര്‍ജ്ജ് ചേട്ടന്‍, മനു ഇച്ചായീസ് ഇക്ക, ആഷീക്ക് ഉസ്മാന്‍ ഇക്ക എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 26 മുതല്‍ ലക്ഷകണക്കിന് പേര്‍ക്ക് ഈ കാരുണ്യം ഒരു കുളിര്‍മഴയായി. ഏകദേശം 50 ലക്ഷം രൂപയാണ് മെയ് 17 വരെ ഇവരുടെയും മറ്റു സഹായിച്ച സഹപ്രവര്‍ത്തകരുടെയെല്ലാം കയ്യീല്‍ നിന്നും ആകെ ചിലവായത്.

ഭക്ഷണ വിതരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പാട് ഹൃദയങ്ങളെ തന്റെ ആ വലിയ മനസ്സിന്റെ വിശാലത കൊണ്ട് കീഴടക്കിയ കിരീടം വയ്ക്കാത്ത രാജാവ് ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബാദ്ദുക്കയ്ക്കും കുടുംബത്തിനും

സര്‍വ്വ ശക്തന്‍ ആരോഗ്യവും ദീര്‍ഘായുസ്സും പ്രധാനം ചെയ്യട്ടെ

സ്‌നേഹപൂര്‍വ്വം