Wednesday 26 September 2018 03:52 PM IST : By സ്വന്തം ലേഖകൻ

ബാലഭാസ്കറിന്‍റെ നിലയില്‍ നേരിയ പുരോഗതി; മകളുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും

balabhaskar-accident

കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടുതുടങ്ങി. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയത് പ്രതീക്ഷ നല്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിരുന്നു.

ഇരുപത്തിനാലു മണിക്കൂറിനുശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഏകമകള്‍ തേജസ്വിനിയുടെ മൃദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.