Wednesday 03 October 2018 09:52 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ സംഗീത ജീവിതം അവസാനിപ്പിക്കുന്നു’; ബാലുവിന്റെ ആ ഞെട്ടിപ്പിക്കുന്ന തീരുമാനത്തിനു പിന്നിലുണ്ട് ഒരു വഞ്ചനയുടെ കഥ

balaz

തിരുവനന്തപുരം ∙ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരിക്കൽ ഫെയ്സ് ബുക്കിലൂടെ ബാലഭാസ്കർ ഒരു പ്രഖ്യാപനം നടത്തി– താൻ സംഗീത ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നു  ! ഏറ്റവുമടുത്ത ഒരു സുഹൃത്തിൽ നിന്നും നേരിട്ട വഞ്ചനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമായത്.  

‘ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാൻ അയാളുമായി സ്വപ്നങ്ങൾ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തിൽ അടുത്ത സുഹൃത്തിൽനിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജിൽ നിൽക്കാൻ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നിൽ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്. –ഇതായിരുന്നു ബാലഭാസ്കറിന്റെ വാക്കുകൾ.

 ഫെയ്സ്  ബുക്ക് പോസ്റ്റിനു ശേഷം ഒരുപാടു പേർ നേരിട്ട് ബന്ധപ്പെടുകയും തീരുമാനം പിൻവലിക്കണമെന്നു ബാലഭാസ്കറോട് ആവശ്യപ്പെടുകയും ചെയ്തു.  

ആളുകൾ തന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ തീരുമാനത്തിൽ നിന്നു പിന്മാറുകയാണെന്നു ബാലഭാസ്കർ പിന്നീടു കുറിച്ചു.