Tuesday 19 May 2020 10:23 AM IST : By സ്വന്തം ലേഖകൻ

ബാലരമയ്ക്ക് 28 ലക്ഷം വായനക്കാർ! 2020 മാര്‍ച്ച് വരെ ഒന്നരലക്ഷം വായനക്കാരുടെ വര്‍ധന

balarama

ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേയുടെ (IRS) ഏറ്റവും പുതിയ കണക്കനുസരിച്ച് കുട്ടികളുടെ പ്രസിദ്ധീകരണമായ 'ബാലരമ'യ്ക്ക് വായനക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബാലരമയ്ക്ക് തൊട്ടു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 1,54,000 വായനക്കാര്‍ വര്‍ധിച്ചു. ആകെ 28,19,000 വായനക്കാര്‍. മൂന്നുമാസം കൂടുമ്പോഴാണ് IRS കണക്കുകള്‍ പുറത്തുവിടുന്നത്. ഇന്ത്യയിലെ ഏറ്റവും വായനക്കാരുള്ള 20 മാഗസിനുകളില്‍ ബാലരമ നേരത്തേ ഇടംപിടിച്ചിരുന്നു. പത്തൊമ്പതില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ഇത്തവണ ബാലരമയ്ക്കു കഴിഞ്ഞു. 12 വയസിനു മുകളിലുള്ളവരെ മാത്രമേ IRS സര്‍വേയില്‍ പരിഗണിച്ചിട്ടുള്ളൂ. അതില്‍ താഴെയുള്ള കുട്ടികളെക്കൂടി കണക്കാക്കിയാല്‍ യഥാര്‍ഥ വായനക്കാരുടെ എണ്ണം വീണ്ടും വര്‍ധിക്കും.