Saturday 13 July 2019 05:31 PM IST : By സ്വന്തം ലേഖകൻ

‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’! ബീഫ് ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ

beef-new

ബീഫ് കഴിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ യുവാവിനെ തല്ലിച്ചതച്ച സംഭവം കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതിഷേധ സൂചകമായി തമിഴകം ബീഫ് ചിത്രങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കുകയാണ്.

‘ബീഫ് ഫോർ ലൈഫ്, വീ ലൗ ബീഫ്’ എന്നീ ഹാഷ് ടാഗുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബീഫിന്റെ സ്പെഷ്യല്‍ വിഭവങ്ങളുടെ ചിത്രങ്ങളാണ് ഒപ്പം.

നാഗപട്ടണം പൊറവച്ചേരി കീഴ്‌വളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ് ഫൈസാനെയാണ് ‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടികുറിപ്പോടെ ബീഫ് കഴിച്ച ചിത്രം പങ്കുവെച്ചതിന് നാല്‍വര്‍ സംഘം ആക്രമിച്ചത്. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് തമിഴ്നാട്ടിൽ പുകയുന്നത്.

ആക്രമണത്തില്‍ നാലു പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.