Friday 22 June 2018 02:49 PM IST : By സ്വന്തം ലേഖകൻ

മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു

bihar

തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ ഉടമ വെ‍ടിവെച്ചു കൊന്നു. ബിഹാറിലെ പട്നയിൽ ഷേർഗഡ് ഗ്രാമത്തിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിയായ സത്യം കുമാറാണ് മരിച്ചത്. മാന്തോട്ടത്തിനു സമീപം കളിക്കുകയായിരുന്ന സത്യം തോട്ടത്തിൽ കയറി മാങ്ങ പറിക്കുകയായിരുന്നു. കുട്ടി മാങ്ങ പറിക്കുന്നത് കണ്ട തോട്ട ഉടമ രാമ യാദവ് ഉടൻ തന്നെ വെടിവച്ചു. കുട്ടിക്ക് വെടി കൊണ്ടതോടെ അയാൾ അവിടെ നിന്നും രക്ഷപെട്ടു. ലൈസൻസില്ലാത്ത തോക്കാണ് രാമ യാദവ് ഉപയോഗിച്ചത്. പ്രതിക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. അയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.