Thursday 10 October 2019 12:22 PM IST : By സ്വന്തം ലേഖകൻ

ഗ്ലാസും വെള്ളവും ഇല്ലാതെ മദ്യപിക്കാൻ കാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി; വിചിത്ര ‘ഗുളിക’ ലണ്ടൻ വിപണിയിൽ!

glenlivet-scotch-whisky-capsule-glassless-trnd-super-tease

ഗ്ലാസും വെള്ളവുമില്ലാതെ മദ്യപിക്കാൻ സൗകര്യം ഒരുക്കി ഗ്ലെന്‍ലിവെറ്റ് വിസ്‌കി നിര്‍മ്മാണ കമ്പനി. വിസ്‌കി കോക്ക്ടെയ്ലാണ് ക്യാപ്സൂള്‍ രൂപത്തില്‍ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ ലണ്ടനിലാണ് ഇത്തരം ക്യാപ്സൂള്‍ മദ്യം ലഭ്യമാവുക. ഗ്ലാസും വെള്ളവും ഇല്ലാതെ മദ്യപിക്കാം എന്നതാണ് ക്യാപ്സൂളിന്റെ ഗുണമായി എടുത്തുപറയുന്നത്.  

മൂന്ന് നിറങ്ങളിലായാണ് ക്യാപ്സൂള്‍ മദ്യം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ക്യാപ്സൂൾ വായിലിട്ട് കടിക്കാന്‍ പറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്തായാലും ഈ വിചിത്ര ‘ക്യാപ്സൂണ്‍ വിസ്‌കി’ ഗ്ലെന്‍ലിവെറ്റ് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉൾപ്പെടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

Tags:
  • Spotlight
  • Social Media Viral