Wednesday 15 May 2019 05:18 PM IST : By സ്വന്തം ലേഖകൻ

ക്രിയേറ്റിവിറ്റിയുള്ള വിദ്യാർത്ഥികൾക്ക് കടന്നുവരാം; കേരളത്തിൽ ആർകിടെക്ചറിനും ഡിസൈനിനും മാത്രമായി ‘കാറ്റ്’

cat-academy

യുവജനത ഏറെയുള്ള രാഷ്ട്രമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പ്രതിവർഷം 10,000 ആർക്കിടെക്റ്റുകളുടെയും ഡിസൈനർമാരുടെയും ആവശ്യകതയുണ്ടെന്നാണ് അടുത്തിടെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. തുടക്കക്കാർക്ക് പോലും മികച്ച തൊഴിലവസരങ്ങൾ നേടാനാകുന്ന ഈ കരിയർ മേഖലയിലേക്ക് ഉയർന്ന ക്രിയേറ്റിവിറ്റിയുള്ള വിദ്യാർത്ഥികൾക്കു കടന്നുവരാം. 

അന്തർദേശീയ തലത്തിൽ റിയൽ എസ്റ്റേറ്റ്, ആർക്കിടെച്റൽ  സ്ഥാപനങ്ങളിൽ യഥേഷ്ടം തൊഴിലവസരങ്ങളുണ്ട്. ബി ആർക്ക്  പൂർത്തിയായവർക്ക്  കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ രജിസ്ട്രേഷനോടെ ആർക്കിടെക്ചറായി പ്രാക്ടീസ് ചെയ്യാം. ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചർ (SPA),  ഐഐറ്റി മുംബൈയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ (IDC), അഹമ്മദാബാദിലെ സെപ്റ്റ് (CEPT), National Institute of Design (NID) എന്നിവ മികച്ച പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ ലഭ്യമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 

arc7899

കേരളത്തിൽ ആർകിടെക്ചറിനും ഡിസൈനിനും മാത്രമായി ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കോളജ് ഓഫ് ആർക്കിടെക്ചർ ട്രിവാണ്ട്രം വളർന്നു കഴിഞ്ഞു. കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സ്വന്തമായി സംരംഭം തുടങ്ങാനും മികച്ച കമ്പനികളിൽ തൊഴിൽ നേടാനും കഴിയുന്ന രീതിയിലാണ് ഇവിടത്തെ സിലബസും പഠന പാഠ്യേതര പദ്ധതികളും ഡിസൈൻ ചെയ്തിരിക്കുന്നത്. 

ബി.ആർക് കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് വിവിധ ഡിസൈൻ മേഖലകളിലും ഇന്ത്യയിൽ തന്നെ മികച്ച ശമ്പളത്തോടെ ജോലി ചെയ്യാൻ അവസരങ്ങളുണ്ട്. ഡിസൈൻ, ഫാബ്രിക്കേഷൻ, മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്നതാണ് മാനുഫാക്ചറിങ് ഇൻഡസ്ട്രിയിലേക്ക് തൊഴിലവസരങ്ങൾ നീളുന്ന ബി.ഡെസ് പഠനം. കോളജ് ഓഫ് ആർക്കിടെക്ചർ ട്രിവാണ്ട്രം കേരളത്തിൽ ആദ്യമായി ബി.ഡെസ് പഠനം 2019 ൽ തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് Arun-9745346199, Ajay-8075641433. Mail id: catadmission2019@gmail.com