Monday 07 September 2020 11:19 AM IST : By സ്വന്തം ലേഖകൻ

പൂച്ച ചാടി, ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ മുകളിലേക്ക് ടിവി മറിഞ്ഞു വീണു; ദാരുണാന്ത്യം!

babyvgvsgcvgsgcf

കിടന്നുറങ്ങുന്നതിനിടെ തലയിൽ ടിവി വീണ് രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മധർ മൊയ്ദീൻ - രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. 

ഇതിനിടെ മേശപ്പുറത്തേക്ക് പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തിൽ ടിവി മറഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കിലുപാക്കിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Tags:
  • Spotlight