Friday 24 July 2020 03:40 PM IST : By സ്വന്തം ലേഖകൻ

തെളിഞ്ഞ ആകാശവും സ്വപ്നങ്ങളുമായി കണ്ണുപൊത്തിനിൽക്കുന്ന കുട്ടി ; വൈറൽ ചിത്രത്തിന് തുടർച്ച നൽകി പ്രസീൽ ദിവാകരൻ

1

കൊറോണ വന്നതോടെ ഓൺലൈൻ ക്ലാസുകളിലേക്ക് മാത്രമായി കുട്ടികളുടെ സ്കൂൾ കാലം ഒതുങ്ങി പോവുകയാണ്. ആ യാഥാർഥ്യത്തെ അതിമനോഹരമായി പകർത്തി കാട്ടിയിരിക്കുകയാണ് രണ്ട് ചിത്രങ്ങളിവിടെ. ആദ്യം പുറത്തിറങ്ങിയ ചിത്രം ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ , മുത്തിശ്ശിയെക്കൊണ്ട്  പഠിക്കാനുള്ള നോട്ടുകൾ എഴുതിപ്പിച്ച്, ഇരിക്കുന്ന ബെഞ്ചിന് കീഴിലേക്ക് കണ്ണുപൊത്തിയിരിക്കുന്ന കുട്ടിയുടെ ചിത്രമാണ്.

എന്നാൽ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കണ്ണ് പൊത്തിയിരിക്കുന്ന കുട്ടിയുടെ കാഴ്ചകൾ ഭാവനയിലൂടെ ഒരുക്കിയിരിക്കുകയാണ് പ്രസീൽ ദിവാകരൻ എന്ന ചിത്രകാരൻ. അതേ ചിത്രത്തിന് തുടർച്ചയെന്നോണം ‘തലതിരിച്ചാണ്’ ചിത്രം വരച്ചിരിക്കുന്നത്.  തെളിഞ്ഞ ആകാശവും വർണങ്ങൾ നിറഞ്ഞ ഭൂമിയും സ്വപ്നങ്ങളും ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സിനെയാണ് ചിത്രകാരൻ അവതരിപ്പിച്ചിരിക്കുന്നത്. ‘തല തിരിഞ്ഞത് ഞാനല്ല , നിങ്ങളുടെ വിദ്യാഭ്യാസ രീതിയാണ് ’ എന്ന അടികുറിപ്പും ചിത്രത്തിനുണ്ട്.

child
Tags:
  • Spotlight