Wednesday 13 June 2018 05:05 PM IST : By സ്വന്തം ലേഖകൻ

'സ്മാൾ ഡബ്ള്യു....കാപിറ്റൽ ഡബ്ള്യു...'' പൂമരം താളത്തിൽ കുരുന്നിന്റെ പഠനം; വിഡിയോ വൈറൽ

alphabet-learning-viral-video

കുഞ്ഞുമക്കളെ പഠിപ്പിക്കുക അമ്മമാരെ സംബന്ധിച്ചിടത്തോളം അൽപ്പം പ്രയാസമേറിയ പണിയാണ്. ധാരാളം ക്ഷമയും കുറച്ചു സൂത്രപ്പണിയും കൈവശമുണ്ടെങ്കിലേ കുട്ടിക്കുറുമ്പുകളെ കാര്യങ്ങൾ പഠിപ്പിക്കാനാകൂ. അക്ഷരമാല പഠിച്ചു തുടങ്ങുന്ന മൂന്നര നാലുവയസ്സ് പ്രായത്തിൽ എങ്ങനെയാണ് കുട്ടികളെ എയും ബിയും സിയുമൊക്കെ ഓർമിച്ചിരിക്കത്തക്ക രീതിയിൽ പഠിപ്പിക്കുക?

പല വഴിയും പരീക്ഷിച്ച് തളർന്നു പോയ അച്ഛനോ അമ്മയോയാണോ നിങ്ങൾ? എന്നാൽ ഈ കുട്ടിക്കുറുമ്പൻ ഡബ്ള്യു എന്ന ഇംഗ്ലീഷ് അക്ഷരം പഠിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഒരു സ്ളേറ്റ് നിറയെ ഡബ്ള്യു എന്ന അക്ഷരം എഴുതിയ ഈ കുരുന്ന് ആസ്വദിച്ച് 'സ്മാൾ ഡബ്ള്യു....കാപിറ്റൽ ഡബ്ള്യു...'' എന്ന് പറഞ്ഞുകൊണ്ടാണ് എഴുതുന്നത്. പൂമരം പാട്ടിന്റെ ഈണത്തിലുള്ള ഈ ഡബ്ള്യു പഠനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

25 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. എന്നാൽ ഒരിക്കൽ കണ്ടു തുടങ്ങുന്നവർ വീഡിയോ മുഴുവനായും കാണാതെ പോകില്ല. അത്രയും രസത്തിലാണ് കുരുന്നിന്റെ പഠനം.

വിഡിയോ