Friday 15 May 2020 04:58 PM IST : By Shyama

കൊറോണക്കാലത്ത് കൈത്തറി മാസ്ക്; തോൽക്കാൻ തയാറാകാതെ ചേന്ദമംഗലത്തെ നെയ്ത്തുകാർ!

mask-1

രണ്ട് വെള്ളപ്പൊക്കങ്ങൾ അതിജീവിച്ചു നടുവൊന്നു നിവർത്തിയപ്പോൾ ദേ, കൊറോണ... ചേന്ദമംഗലം കൈത്തറി തൊഴിലാളികളുടെ അവസ്ഥ ഇതാണ്. അവരെ തന്നാൽ കഴിയും പോലെ ഒന്ന് കൈപിടിച്ചുയർത്താൻ ശ്രമിക്കുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനറും ‘റൗക്ക’യുടെ ഉടമയുമായ ശ്രീജിത്ത്‌ ജീവൻ.

mask3

"രണ്ട് കാര്യങ്ങൾ കൊണ്ടാണ് കൈത്തറി മാസ്ക് എന്ന പദ്ധതിയിലേക്ക് വരാൻ കാരണം. ഒന്ന് ഇപ്പോൾ കിട്ടുന്ന യൂസ് ആൻഡ് ത്രോ സർജിക്കൽ മാസ്ക്കുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ. അതിനൊരു പരിഹാരമായിട്ടാണ് തുണി കൊണ്ടുള്ള മാസ്ക് ഉണ്ടാക്കാൻ തീരുമാനിച്ചത്. രണ്ടാമത്തെ കാര്യം ചേന്ദമംഗലത്തെ നെയ്ത്തുകാർ അനുഭവിക്കുന്ന വെല്ലുവിളികൾ. വളരെ ചെറിയ രീതിയിലെങ്കിലും അവരെ സഹായിക്കാം എന്നോർത്തായിരുന്നു ഈ പരീക്ഷണം. ഒരു പ്രോഡക്റ്റ് എന്ന നിലയ്ക്ക് ഇത്‌ ഉപയോഗിക്കാൻ നല്ല സുഖകരമാണെന്നാണ് വാങ്ങിച്ചവരുടെ പ്രതികരണം. കാവി മുണ്ട് ഒക്കെ ഉണ്ടാക്കുന്ന അതെ മെറ്റീരിയൽ കൊണ്ടാണ് ഈ മാസ്കും ഉണ്ടാക്കുന്നത്. കഴുകിക്കഴിഞ്ഞാൽ പിന്നെയും മൃദുലമാകും. കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി ഇടയിൽ നോൺ വൂവൺ ഫാബ്രിക് കൂടി വെച്ചിട്ടുണ്ട്.

ചേന്ദമംഗലംകാർക്ക് വേണ്ടി ഒറിജിൻസ്‌ കേരള എന്ന പേരിൽ ഒരു റേഞ്ച് ഞങ്ങൾ ചെയ്തിരുന്നു, അതിലേക്ക് ആണ് ഈ പ്രോഡക്റ്റ് കൂടി ചേർത്തിരിക്കുന്നത്. ഇതുവരെ വളരെ നല്ല റെസ്പോൺസ് ആണ്. ഐശ്വര്യ ലക്ഷ്മി ഒക്കെ സ്വന്തം ഇൻസ്റ്റാ പേജിൽ ഇതേപ്പറ്റി പോസ്റ്റ്‌ ഇട്ടിരുന്നു. കുറേ പേർ ഓർഡർ ചെയ്യുന്നുണ്ട്. വാങ്ങിയവർ വീണ്ടും വാങ്ങുന്നുമുണ്ട്. പല നിറങ്ങളിൽ മാസ്ക് ലഭ്യമാണ്.

mask2

നിലവിലെ സാഹചര്യം വെച്ച് ഓൺലൈൻ ഓർഡർ ആണ് എടുക്കുന്നത്. സ്പീഡ് പോസ്റ്റ്‌ വഴി എത്തിക്കും. കോറോണയുടെ സാഹചര്യം മുൻനിർത്തി താമസം വരാം എന്ന്‌ പറയുന്നുണ്ടെങ്കിലും ഇപ്പോൾ തമിഴ്നാട്ടിൽ വരെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ എത്തിക്കാൻ ഞങ്ങൾക്ക് പറ്റുന്നുണ്ട്. ഇൻസ്റ്റാഗ്രാം പേജിലൂടെ മെസ്സേജ് അയച്ചാലും മാസ്ക് വാങ്ങാം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക് ഒന്നിന് അൻപതു രൂപയാണ് വില. തയ്യക്കാർക്കുള്ള കൂലിയും മറ്റും ഇതിൽ നിന്നാണ് കൊടുക്കുന്നത്....

Tags:
  • Spotlight