Thursday 27 February 2025 03:30 PM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിക്കുന്ന സാരികളുടെ പ്രത്യേക കലക്ഷനുകള്‍; വേനലിൽ തരംഗമായി സറീനയുടെ കോട്ട ഉത്സവ്

660x326 - 1 - czarina

അൻപതു വർഷമായി പെൺമനസ്സിന്റെ സുഹൃത്തും വഴികാട്ടിയുമായ വനിതയുടെ സഖിത്വം സറീനയ്ക്ക് വിലപ്പെട്ടതും അഭിമാനവുമാണ്. അതിൽ 40 വർഷവും വനിതയോടു ചേർന്ന് നിൽക്കുവാൻ സറീനയ്ക്ക് ലഭിച്ച അവസരത്തിൽ ഞങ്ങൾ കൃതാർത്ഥരാണ്. വനിതയുടെ സുവർണ്ണ ജൂബിലി ആഘോഷ വേളയിൽ സറീനയുടെ ഹൃദ്യമായ ആശംസകൾ.

നാലു പതിറ്റാണ്ടിന്റെ തികവിൽ തലസ്ഥാന നഗരിയിലെ ബുട്ടീക്കുകളിൽ പ്രമുഖ നാമമായ സറീനയിൽ വേനൽക്കാല മേളയായി 'കോട്ടാ ഉത്സവ്'’സംഘടിപ്പിക്കുന്നു. മാർച്ച് 01 മുതൽ 20 വരെ നടക്കുന്ന കോട്ടാ ഉത്സവിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത വിസ്മയിപ്പിക്കുന്ന സാരികളുടെ പ്രത്യേക കളക്ഷനാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

660x326 - 2 - czarina

കലാവിരുതും വൈദഗ്‌ധ്യവും ഇഴചേർത്ത് പരിചയസമ്പന്നരായ നെയ്ത്തുകാർ ചമയിച്ചൊരുക്കുന്ന മറ്റെങ്ങും ലഭ്യമല്ലാത്ത പുതുപുത്തൻ ശേഖരമാണ് ഇത്തവണത്തെ കോട്ടാ ഉത്സവിന്റെ   പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിഭിന്നവും വ്യത്യസ്തവും ഒപ്പം ട്രെൻഡിങ്ങിൽ മുന്നിട്ടു നിൽക്കുന്നതുമായ സാരികളുടെ കളക്ഷൻ ഒരുക്കുവാൻ ഇത്തവണ കൂടുതൽ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. നേർമയോടൊപ്പം ബലവും പ്രദാനം ചെയ്യുന്ന കോട്ടാ സാരികളും ചുരിദാറുകളും വേനൽക്കാലത്ത് ധരിക്കുവാൻ ഏറ്റവും അനുയോജ്യവും കുളിർമ്മയേകുന്നതുമാണ്.

സിൽക്ക് കോട്ടാ, ടസ്സർ കോട്ടാ, കോട്ടൺ കോട്ടാ, സൂപ്പർ നെറ്റ്' തുടങ്ങി വിവിധതരം മെറ്റീരിയലുകളിൽ അത്ഭുതം വിരിയിക്കുന്ന കലംകാരി, അജ്രക്ക് പ്രിന്റ്, ചിക്കൻ വർക്ക്, ബ്ലോക്ക് പ്രിന്റ്, ഹാൻഡ് പെയിന്റ്, മിറർ വർക്ക്, എംബ്രോയിഡറി വർക്ക് തുടങ്ങിയവയിലൂടെ വിസ്മയം സൃഷ്ടിക്കുന്ന ഡിസൈനർ സാരികൾ മേളയുടെ പ്രധാന ആകർഷണീയതയാകുന്നു. ഇതു കൂടാതെ 650  രൂപ മുതൽ ആരംഭിക്കുന്ന സ്പെഷല്‍ ഓഫിസ് വെയർ സാരികളും മേളയിൽ ലഭ്യമാണ്.

660x326 - 3 - czarina

കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും കോട്ടാ ഉത്‌സവിന് മികച്ച കളക്ഷനും വേറിട്ട ഡിസൈനർ സാരികളും സൽവാറുകളും  സറീനയിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് സറീനയുടെ സ്ഥാപക ശ്രീമതി ഷീലാ ജയിംസ് അറിയിച്ചു.

പുതുമ നിറഞ്ഞ ഫാഷൻ സങ്കല്പങ്ങൾ പ്രതിഫലിക്കുന്ന ടസ്സർ, ജോർജറ്റ്, ഓർഗൻസ, മൊടാൽ സിൽക്ക്, ചന്ദേരി, മഹേശ്വരി, ബൈലോ, ബനാറസി സിൽക്ക്, കോട്ടൺ, ഷിഫോൺ തുടങ്ങിയ മെറ്റീരിയലുകളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത സാരികളും സറീനയിൽ ലഭ്യമാണ്.  റെഡി മെയ്ഡ് സൽവാർ സെറ്റുകൾ, സൽവാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തികൾ തുടങ്ങി പുതു തലമുറയുടെ ഇഷ്ട വസ്ത്രങ്ങൾ ഉൾപ്പെടുന്ന ട്രെൻഡി കളക്ഷനും ഇത്തവണ സറീനയിൽ ഒരുക്കിയിട്ടുണ്ട്.

മേള കഴിയുന്നതുവരെ സറീന ഞായറാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കും. തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക്ക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

1740650351577.jpg Sheila James - Proprieter & Founder

കൂടുതൽ വിവരങ്ങൾക്ക് 0471-25 737 98/ 98470 63612 എന്നീ നമ്പറുകളിൽ വിളിക്കുകയോ www.facebook.com/CzarinaDesignerSarees / Instagram: Czarina _designerboutique/ Youtube : http://www.youtube.com/@czarina boutique 39/ എന്നീ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ ചെയ്യുക. ഓൺലൈൻ ഓർഡർ ചെയ്യാൻ www.czarina.in സന്ദർശിക്കുക.

Tags:
  • Spotlight