Monday 22 October 2018 02:09 PM IST : By സ്വന്തം ലേഖകൻ

’അല്ലിയിളം പൂവോ...’; പാപ്പാന്റെ താരാട്ടു കേട്ട് അനുസരണക്കുട്ടിയായി കൊമ്പനാന! വിഡിയോ വൈറൽ

elephant-alliyilam

സാധാരണയായി കുഞ്ഞുങ്ങളെ താരാട്ടു പാടി ഉറക്കാറുണ്ട്. എന്നാൽ ഒരാനയെ താരാട്ടു പാടി ഉറക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. പാപ്പാൻ ആനയെ പാട്ടു പാടി ഉറക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കറങ്ങിനടക്കുന്നത്. ’മംഗളം നേരുന്നു’ എന്ന ചിത്രത്തിലെ ’അല്ലിയിളം പൂവോ...’ എന്ന ഗാനമാണ് ആനയ്‌ക്ക്‌ വേണ്ടി ഇയാൾ പാടുന്നത്. പാട്ടു കേട്ട് വളരെ ശാന്തനായാണ് ആന കിടക്കുന്നത്. വിഡിയോ കാണാം;