Tuesday 30 October 2018 12:04 PM IST : By സ്വന്തം ലേഖകൻ

കെട്ടിയ പെണ്ണും നാട്ടുകാരും കാൺകെ തുണിയുരിഞ്ഞ് ചെക്കന്റെ ഡാൻസ്; കല്യാണപേക്കൂത്തിനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ–വിഡിയോ

wed-dance

ഇന്നത്തെ കാലത്ത് വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും. പലപ്പോഴും ഈ ആഘോഷങ്ങള്‍ സകല സീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുമുണ്ട്. ആഘോഷങ്ങൾ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നിൽക്കാൻ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവൻമാർക്ക് കഴിയുകയുള്ളൂ.

ഇപ്പോഴിതാ അത്തരമൊരു വിവാഹ കോമാളിത്തരം കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ. വിവാഹശേഷം പെട്ടിയോട്ടയില്‍ കയറ്റിയായിരുന്നു വധുവിനും വരനും സുഹൃത്തുക്കള്‍ സ്വീകരണം നൽകിയത്. പച്ചയും പള്ളയും നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ഉച്ചത്തിൽ പാട്ടും വച്ച് നവദമ്പതികളെ സ്വീകരിച്ചാനയിക്കുകയായിരുന്നു.

പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോൾ സംഗതി കൈവിട്ടു പോകുന്ന കാഴ്ചയായിരുന്നു ഏവരും കണ്ടത്. പതിയെ പതിയെ ഡപ്പാംകൂത്ത് പാട്ടിനൊപ്പം ചെക്കൻ തുള്ളാൻ തുടങ്ങി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചെക്കന്റെ ഡാൻസ് ഒടുവിൽ ഷർട്ട് അഴിക്കുന്നത് വരെയെത്തി. അവിടെയും തീർന്നില്ല കഥ, അപ്രതീക്ഷിതമായി ചെക്കന്റെ മുണ്ടും ഊരി പോയതോടെ കാര്യങ്ങൾ കൈയ്യീന്നു പോയി.

ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനത്തിനാണ് ഇടയൊരുക്കിയിരിക്കുന്നത്.

വൈറലായ വി‍ഡിയോ കാണാം;