Wednesday 28 September 2022 10:24 AM IST : By സ്വന്തം ലേഖകൻ

ദമ്പതികൾ കിടപ്പുമുറിയിൽ ഒരേ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ

couple-dead

ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ ചെറായി ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോന്തറ രാധാകൃഷ്ണൻ (50), ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹങ്ങൾ കണ്ടത്. കിടപ്പുമുറിയിൽ ഒരേ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. മുനമ്പം പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റി. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം മൂലം ഇരുവരും ജീവനൊടുക്കി എന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മകൾ: അമൃത.