Wednesday 21 August 2019 04:37 PM IST : By സ്വന്തം ലേഖകൻ

വിലപേശി വാങ്ങിയ നന്മ! ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് സഹായഹസ്തം നീട്ടി ഫെഫ്ക

fefka

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് സഹായ ഹസ്തം നീട്ടി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ. വീടുകളിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമാക്കി കട്ടിൽ , കിടക്ക , കിടക്ക വിരി , അടുക്കള പാത്രങ്ങൾ , ലുങ്കി , നൈറ്റി , മറ്റ് വസ്ത്രങ്ങൾ, സ്‌കൂൾ ബാഗ് , കുട തുടങ്ങിയ സാധനങ്ങൾ വിലപേശി വാങ്ങുന്നത് കാഴ്ച്ചക്കാരിൽ കൗതുകം ജനിപ്പിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ‘ഫെഫ്ക’ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ അവശ്യ സാധനങ്ങളുടെ സമാഹരണം.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ബ്രോഡ് വേ മാർക്കറ്റിൽ നിന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ട്രഷറർ സലാം ബാപ്പു , ജോയിന്റ് സെക്രട്ടറിമാരായ സോഹൻ സീനുലാൽ , ബൈജുരാജ് ചേകവർ , ഭരണസമിതി അംഗം മുസ്‌തഫ എന്നിവർ ദുരിതാശ്വസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമാക്കി കട്ടിൽ , കിടക്ക , കിടക്ക വിരി , അടുക്കള പാത്രങ്ങൾ , ലുങ്കി , നൈറ്റി , മറ്റ് വസ്ത്രങ്ങൾ, സ്‌കൂൾ ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ വിലപേശി വാങ്ങുന്നത് കാഴ്ച്ചക്കാരിൽ കൗതുകം ജനിപ്പിച്ചു . ആളുകളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്ക് ശ്രീ രൺജി പണിക്കർ മറുപടി നൽകി .കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് മുൻ യൂത്ത് വിംഗ് പ്രസിഡന്റ് വിപിൻ അമേയ ഫെഫ്ക നേതൃത്വത്തെ അനുഗമിച്ചു .

ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്റെ നിർദ്ദേശാനുസരണം ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളും അതിലെ അംഗങ്ങളും നൽകിയ പണവും സാധനങ്ങളും ഉപയോഗിച്ചാണ് ഫെഫ്ക രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത് . വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉൾപ്പടെ ധാരാളം സാധനങ്ങൾ സംഘടനാ ഭാരവാഹികളും അംഗങ്ങളും ഫെഫ്ക ഓഫീസിലെ കളക്ഷൻ പോയന്റിൽ എത്തിച്ചിരുന്നു .

സഹകരിച്ച എല്ലാ അംഗ സംഘടനാ നേതൃത്വത്തോടും വ്യക്തികളോടും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു.

ഫെഫ്ക രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിതരണം ചെയ്യാൻ സംഭരിച്ച സാധനങ്ങൾ

കട്ടിൽ 50
കിടക്ക 50
തലയണ 50
ബെഡ് ഷീറ്റ് 150

ലുങ്കി 100
തോർത്ത് 100
നൈറ്റി 100
ബർമുഡ 25
സാരി 25
gents under garments 25
Ladies under garments 50
Kids under garments 50
സോക്സ് 50
ബനിയൻ 55
ഷാൾ 50
ചുരിദാർ ടോപ്പ് 50
ചുരിദാർ സെറ്റ് 25
മോഡേൺ ഡ്രെസ് 20
കുഞ്ഞുടുപ്പുകൾ 60
ഗേൾസ് ഡ്രസ്സ് 25

സ്‌കൂൾ ബാഗ് 50
കുട 50

സ്റ്റീൽ പ്ളേറ്റ് 100
സ്റ്റീൽ ഗ്ലാസ് 100
സ്റ്റീൽ ബേസിൽ 50
സോസ് പാൻ 15
ചട്ടി 15
സ്റ്റീൽ ബൗൾ 30
തവി 30
സ്റ്റീൽ കലം 50

അരി 50 kg
വെള്ളം 180 ബോട്ടിൽ
ചായപ്പൊടി 5 kg

സാനിറ്ററി പാഡ്സ് 50
പെമ്പേർസ് 12
ടൂത്ത് പേസ്റ്റ് 10
ഡെറ്റോൾ ബോട്ടിൽ 10
സോപ്പ് 75
ഡിഷ് വാഷ് 25

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.