Monday 04 December 2023 03:29 PM IST : By സ്വന്തം ലേഖകൻ

കടം വാങ്ങിയ കാശ് തിരിച്ചു കൊടുക്കാതെ ബന്ധുവിന്റെ ഒളിച്ചുകളി, തിരികെ കിട്ടാൻ എന്താണ് മാർഗം? നിയമം പറയുന്നത്

finance-fraud

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

അറുപതു വയസ്സു കഴിഞ്ഞെങ്കിലും സാറാമ്മയെ കണ്ടാല്‍ അത്രയൊന്നും ആരും പറയില്ല. ഭർത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്കാണു താമസം. മകനു മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി. അയാൾ കുടുംബസമേതം അവിടെ തന്നെയാണ്. മ കൾ വിവാഹം കഴിഞ്ഞു വയനാട്ടിലും.

ഭർത്താവു സാറാമ്മയുടെ പേരിൽ ഒരു ദേശസാൽകൃത ബാങ്കിൽ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടിരുന്നു. അതിന്റെ പലിശയും മകൻ അയയ്ക്കുന്ന പണവും കൊണ്ട് അല്ലലൊന്നുമില്ലാതെ സാറാമ്മ സുഖമായി ജീവിച്ചു വരികയായിരുന്നു. പള്ളി, പ്രാർഥന, ബന്ധുവീടുകളുെട സന്ദര്‍ശനം അങ്ങനെയൊെക്ക സുഖമായ ജീവിതം.

ഒരിക്കല്‍ കുടുംബയോഗത്തിൽ വച്ച് സാറാമ്മയുടെ അകന്ന ബന്ധുവായ ചാണ്ടി കുശലം പറഞ്ഞ് അടുത്തുകൂടി. പണം കടം െകാടുക്കുന്ന ബിസിനസ് ആയിരുന്നു അയാള്‍ക്ക്. സംസാരത്തിനിടയില്‍ ചാണ്ടി പറഞ്ഞു. ‘എെന്‍റ ചേടത്തീ, ഇത്രേം കാശൊക്കെ നിസ്സാര പലിശയ്ക്ക് ആരേലും ബാങ്കിലിടുമോ? ചേടത്തി ആ കാശെടുത്ത് എന്‍റെ കയ്യിലോട്ടു താ. ഞാന്‍ കാണിച്ചു തരാം പണം എങ്ങനെ പെരുപ്പിക്കണമെന്ന്.’

കാശു കൂടുതല്‍ കിട്ടുമെന്നു േകട്ടു സ ന്തോഷം തോന്നിയെങ്കിലും പുരികമൊന്നു ചുളിച്ച്, സാറാമ്മ ചോദിച്ചു, ‘അതൊക്കെ ന ടക്കുന്ന കാര്യമാണോടാ െകാച്ചനേ...’

‘സാക്ഷികളെ കൂടി വച്ചു പ്രോമിസറി േനാട്ട് എഴുതിയിട്ടു കാശു തന്നാ മതി. അ പ്പോ വിശ്വാസമാകുമല്ലോ. പിന്നെ, മാസാമാസം ഇപ്പോ ബാങ്കില്‍ നിന്നു കിട്ടുന്നതിന്‍റെ മൂന്നിരട്ടി ഞാന്‍ വീട്ടിലെത്തിക്കും.’

പിന്നെ, സാറാമ്മ എതിര്‍ത്തൊന്നും പറഞ്ഞില്ല. സ്ഥിരനിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായ മുറയ്ക്ക്, മകനോടോ മകളോടോ ആലോചിക്കാതെ മുഴുവൻ പണവും ചാണ്ടിക്കു കൊടുത്തു. പ്രോമിസറി നോട്ട് എഴുതി വാങ്ങുകയും ചെയ്തു.

ഇത്രയും േകട്ടപ്പോള്‍ സാറാമ്മ ഒരു കൊച്ചുമിടുക്കിയാണല്ലോ എ ന്നാണു ഞാന്‍ മനസ്സിലോര്‍ത്തത്. പക്ഷേ, പിന്നീടങ്ങോട്ടു കാണിച്ചതെല്ലാം ബുദ്ധിശൂന്യതയായിരുന്നു. ചാണ്ടി സാറാമ്മയ്ക്ക് അഞ്ചു മാസത്തോളം കൃത്യമായി പലിശ കൊടുത്തു. അതും എല്ലാ മാസവും ഒന്നാം തീയതി രാവിലെ തന്നെ.

ചാണ്ടി സത്യസന്ധനും വിശ്വസ്തനും ആണെന്നു സാറാമ്മയ്ക്കു തോന്നി. ഭർത്താവിന്റെ സ്വർണമാലയും കയ്യിലിരിക്കുന്ന കുറച്ചു സ്വർണവും കൂടി പണയപ്പെടുത്തി കാ ർഷിക ലോണെടുത്തു ചാണ്ടിക്കു കൊടുത്താൽ വലിയ തുക പലിശയിനത്തിൽ കിട്ടുമല്ലോ എന്നായി അവരുെട ചിന്ത.

മനസ്സിലെ വലിയ മോഹം

കഥ ഇത്രയുമായപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ഈ പണമൊക്കെ കിട്ടിയിട്ട് എന്തു ചെയ്യാനായിരുന്നു അമ്മച്ചിയുടെ പ്ലാന്‍?’

‘മോളേ, വിശുദ്ധനാടുകളില്‍ പോകണമെന്ന് എനിക്കു വലിയ മോഹമായിരുന്നു. അതിനായിരുന്നു ഈ തത്രപ്പാടൊക്കെ. പിന്നെ സാധിക്കുവാണേല്‍ ലോകരാജ്യങ്ങളൊ ക്കെ ഒന്നു ചുറ്റിക്കറങ്ങണമെന്നും ഉണ്ടായിരുന്നു. കുറച്ചു സ്ത്രീ സുഹൃത്തുക്കളുടെ കൂട്ടായ്മയുണ്ട്. ഒന്നിച്ചു യാത്ര പോകാനായിരുന്നു തീരുമാനം. അതിനു പണം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു ഇത്.’

സ്വര്‍ണം പണയം വച്ചു കാർഷിക ലോ ൺ എടുത്തു കിട്ടിയ നാലു ലക്ഷം രൂപ കൂടി സാറാമ്മ ചാണ്ടിക്കു കൊടുത്തു. വിശ്വസ്തനെന്നു തോന്നിയതു കൊണ്ട്, ആ തുക കൊടുത്തപ്പോൾ രേഖ ഒന്നും എഴുതി വാങ്ങിയതുമില്ല. കുറേ നാളുകള്‍ കൂടി ചാണ്ടി കൃത്യമായി പലിശ നൽകി. പിന്നീടതു മുടങ്ങിത്തുടങ്ങി. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍, ഫോണില്‍ കുേറ വിളിച്ചു കഴിയുമ്പോള്‍ ഒരു തുക െകാണ്ടു െകാടുക്കലായി. ‘അല്‍പം കഷ്ടത്തിലാ... ഉടനെ ശരിയാകും’ എന്നൊക്കെ പറഞ്ഞ് അയാള്‍ സമാധാനിപ്പിക്കുന്നുമുണ്ടായിരുന്നു.

പക്ഷേ, പിന്നീടു കാര്യങ്ങൾ കൂടുതല്‍ വഷളാകുകയാണുണ്ടായത്. പലിശ കിട്ടിയില്ലെന്നു മാത്രമല്ല, സാറാമ്മ വിളിക്കുമ്പോൾ ചാണ്ടി ഫോൺ എടുക്കാതെയുമായി. ചാണ്ടിയുടെ വീട്ടിൽ പോയി പല തവണ പണം തിരികെ തരാൻ സാറാമ്മ ആവശ്യപ്പെട്ടു. അതിനൊന്നും ഫലം കണ്ടില്ല. കാലം മുന്‍പോട്ടു പൊയ്ക്കൊണ്ടേയിരുന്നു.

അങ്ങനെയാണു സാറാമ്മ എന്നെ കാ ണാൻ വന്നത്. മാനസികമായി തളർന്ന പാവത്തിന് അറിയില്ലായിരുന്നു പണം തിരികെ കിട്ടാൻ കേസ് കൊടുക്കേണ്ടതിനു ‘കാലഹരണദോഷം’ സംഭവിക്കാൻ പാടില്ലെന്ന്. അതായത്, പണം കൊടുത്തു മൂന്നു വർഷത്തിനുള്ളിൽ അതു തിരികെ കിട്ടാനായി കേസ് കൊടുത്തില്ലെങ്കിൽ കേസ് കൊടുക്കാനുള്ള അവകാശം പോലും പണം നൽകിയ ആൾക്കു നഷ്ടപ്പെടും. അങ്ങനെയുള്ള കാലപരിധിയെ സംബന്ധിക്കുന്ന നിയമമാണു ലിമിറ്റേഷന്‍ ആക്റ്റ്. (Limitation Act.) ഭാരതത്തിൽ സിവിൽ നിയമങ്ങൾക്കു കാലപരിധി നിശ്ചയിച്ചിട്ടുള്ള നിയമമാണ് ഇത്.

ഈ നിയമപ്രകാരം ഓരോ ആവശ്യങ്ങൾക്കായി സിവിൽകേസ് ഫയല്‍ െചയ്യുമ്പോള്‍ നിശ്ചിത സമയപരിധിക്കുള്ളിൽ കൊടുക്കണം എന്നു നിശ്ചയിച്ചിട്ടുണ്ട്. ആ സമയപരിധി കഴിഞ്ഞാൽ കേസ് കൊടുക്കാനുള്ള വ്യക്തിയുടെ അവകാശം നഷ്ടമാകും. ‘കാലഹരണദോഷം’ മാപ്പാക്കിക്കൊണ്ട് ഒരു കേസ് ഫയല്‍ ചെയ്യുന്നതിനും നിയമം അനുവദിക്കുന്നില്ല.

സാറാമ്മ എന്നെ കാണാൻ വരുമ്പോഴേക്കും വെറും 20 ദിവസം കൂടി മാത്രമേ കേസ് കൊടുക്കാൻ നിയമം അനുവദിച്ചിട്ടുള്ള സമയം ബാക്കിയുണ്ടയിരുന്നുള്ളൂ.

തുക തിരിച്ചു കിട്ടാൻ പൊലീസിലൊരു പരാതി കൊടുത്താലോ എന്നായിരുന്നു സാറാമ്മയുടെ അടുത്ത സംശയം. പണമിടപാടു പോലുള്ള സിവിൽ തർക്കങ്ങൾ ൈകകാര്യം ചെയ്യാൻ പൊലീസിന് അധികാരമില്ല എന്നു സാറാമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവരത് ഉള്‍ക്കൊണ്ടില്ല. പള്ളിയിൽ വരുന്ന ഒരു പൊലീസുകാരനെ പരിചയമുണ്ട്, ആ വഴിക്കൊന്നു ശ്രമിച്ചു നോക്കാമെന്നും അവര്‍ പറഞ്ഞു.

‘പൊലീസിൽ പരാതി കൊടുത്തോളൂ. പക്ഷേ, കോടതിയിൽ കേസ് കൊടുക്കാനുള്ള സമയം കഴിഞ്ഞു പോകരുത്’ എന്നു മാത്രമായിരുന്നു എന്‍റെ മറുപടി.

ഇനി േകാടതി മാത്രം

ഒരാഴ്ച കഴിഞ്ഞു സാറാമ്മ വീണ്ടും വന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ചാണ്ടി വന്നെന്നും സാറാമ്മയ്ക്കു പണം ഒന്നും െകാടുക്കാനില്ല എന്നയാള്‍ പറഞ്ഞെന്നും അവര്‍ അറിയിച്ചു. സാറാമ്മയുടെ കയ്യിലെ പ്രോമിസറി നോട്ടിലുള്ളത് അയാളുടെ ഒപ്പല്ല, കള്ളയൊപ്പാണെന്ന് അയാൾ പൊലീസിനെ അറിയിച്ചത്രെ. ‘ഇനി കോടതി മാത്രമാണു ശരണം.’ എന്നു പൊലീസ്ഒാഫിസര്‍ പറഞ്ഞതനുസരിച്ചാണു സാറാമ്മ വീണ്ടും എെന്‍റയരികില്‍ എത്തിയത്.

കേസിന്‍റെ നടപടിക്രമങ്ങള്‍ ഞാ ന്‍ അവര്‍ക്കു വിശദീകരിച്ചു. കിട്ടാനുള്ള തുകയ്ക്കു നിയമം അനുശാസിക്കുന്ന കോർട്ട്ഫീസ് കോടതിയിൽ കൊടുക്കണം എന്നതാണു ഞാന്‍ പറഞ്ഞ ആദ്യ പോയിന്‍റ്. കോർട്ട്ഫീസ് എന്നാൽ വക്കീലിനുള്ള ഫീസ് എന്നാണു സാറാമ്മ ധരിച്ചു വച്ചിരുന്നത്. കോർട്ട്ഫീസ് അതല്ലെന്നും പതിന്നാലു ലക്ഷം രൂപയും അതിന്റെ പലിശയും കണക്കാക്കുമ്പോൾ കോർട്ട്ഫീസ് ഇനത്തിൽ ഏകദേശം ഒരുലക്ഷത്തി നാൽപതിനായിരം രൂപ കോടതിയിൽ ഒടുക്കേണ്ടി വരുമെന്നും ഞാന്‍ വിശദമാക്കി. ആ തുകയ്ക്കുള്ള മുദ്രപത്രം വാങ്ങി കോടതിയിൽ ഹാജരാക്കണമെന്നാണു നിയമം.

മകന്‍ അയച്ചു െകാടുക്കുന്ന മൂവായിരം രൂപ െകാണ്ടു ജീവിതത്തിന്‍റെ ര ണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന അവര്‍ ഈ വലിയ തുകയെ ക്കുറിച്ചു കേട്ടതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച മട്ടിൽ കരയാൻ തുട ങ്ങി. േകാർട്ട്ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാത്തവർക്കു നിയമത്തിൽ പരിരക്ഷയുള്ള കാര്യം പറഞ്ഞു ഞാനവരെ സമാധാനിപ്പിച്ചു.

സ്വന്തമായി താമസിക്കാൻ വീടുണ്ടെങ്കിൽ പോലും ആ വ്യക്തിക്ക് കോർട്ട്ഫീസ് ഒടുക്കാൻ പര്യാപ്തമായ വരുമാനമോ, സ്ഥിര നിക്ഷേപങ്ങളോ, മറ്റു വസ്തു വകകളോ ഇല്ലെങ്കിൽ, ആ വ്യക്തിക്കു നിർധനനായി (Indigent) വ്യവഹാരം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു കോടതിയിൽ ഹർജി ഫയൽ ചെയ്യാം. ഹർജിയിൽ നിയമാനുസൃതമുള്ള അന്വേഷണം നടത്തി, തെളിവെടുത്തു ഹർജി സത്യമെന്നു തെളിഞ്ഞാൽ കോർട്ട് ഫീസ് ഒടുക്കാതെ കേസ് ഫയലിൽ സ്വീകരിക്കും.

കേസ് പിന്നീടു വാദിക്ക് അനുകൂലമായി ചെലവു സഹിതം വിധിച്ചാൽ, കോർട്ട്ഫീസിനത്തിൽ വാദി കൊടുക്കേണ്ടിയിരുന്ന തുക എതിര്‍കക്ഷിയിൽ നിന്നു സർക്കാർ ഈടാക്കി എടുക്കും. വാദി കേസിൽ പരാജയപ്പെടുകയാണെങ്കില്‍ വാദിയിൽ നിന്നാകും ഈ തുക ഈടാക്കുക.

അങ്ങനെ കാലഹരണദോഷം ഉ ണ്ടാകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ സാറാമ്മയുടെ കേസ് കോടതിയില്‍ ഫയൽ ചെയ്തു. ചാണ്ടിയുടെ പേരിലുള്ള വീടും സ്ഥലവും ഉടൻ ജ പ്തി ചെയ്യാനായിരുന്നു കോടതി തീരുമാനം. നിരാലംബയായ സാറാമ്മ ഒ രിക്കലും കോടതി കയറാൻ പോകില്ല എന്നു കരുതിയ ചാണ്ടിക്ക് അതൊരു വലിയ തിരിച്ചടിയായി.

രണ്ടാമതു കൊടുത്ത നാലു ലക്ഷം രൂപ സ്വർണം പണയം വച്ച ബാങ്കിൽ നിന്നു നേരിട്ടു ചാണ്ടിയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതു കൊ ണ്ട് ആ പണം കിട്ടിയില്ല എന്നു കോടതിയിൽ പറയാന്‍ പോലും ചാണ്ടിക്കു സാധിച്ചില്ല. പ്രോമിസറി നോട്ടിലെ രണ്ടു സാക്ഷികളെയും കോടതി വിസ്തരിച്ചു. ബാങ്കിലെ രേഖകളും വിശദമായി പരിശോധിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ സാറാമ്മ കേസ് ജയിച്ചു. വസ്തുവിന്മേൽ ജ പ്തി ഉള്ളതിനാൽ ചാണ്ടിക്കു പണം തിരികെ കൊടുക്കാതിരിക്കാൻ നിവൃത്തിയില്ലാതെ വന്നു. കേസ് ചെലവ് സഹിതമാണു വിധിച്ചത്. കോർട്ട്ഫീസും സാറാമ്മ വക്കീലിനു നിയമാനുസൃതം കൊടുക്കേണ്ട ഫീസും ഒക്കെ ചാണ്ടിക്കു കൊടുക്കേണ്ടിവന്നു.

കുടുംബ കോടതികളിലെ കേസുകളിൽ സ്വർണമോ പണമോ തിരികെ കിട്ടാൻ കൊടുക്കുന്ന കേസുകളിൽ കോർട്ട്ഫീസ് ഇനത്തിൽ തുകയൊന്നും കോടതിയിൽ കൊടുക്കേണ്ട എ ന്നതു സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍

കോട്ടയം

(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)