Thursday 18 February 2021 03:13 PM IST : By സ്വന്തം ലേഖകൻ

സ്വന്തമായി ചെയ്യാവുന്ന അഞ്ചു വ്യത്യസ്ത വോൾ ആർട്ട് പെയിന്റിങ് ടെക്നിക്കുകൾ; ഇന്നുതന്നെ ചുമരുകൾ പെയിന്റ് ചെയ്ത് തുടങ്ങിക്കോളൂ...

seeding article fevicryl

വീടിന്റെ ചുമരുകൾക്ക് മാറ്റം വരുത്താനായി അടുത്ത മാസ്റ്റർപീസ് പെയിന്റ് ചെയ്യുമ്പോൾ ഫെവിക്രിൽ നിറങ്ങൾ ഉപയോഗിക്കൂ. ചുമരുകളിൽ  നിങ്ങൾക്കു സ്വന്തമായി എളുപ്പത്തിൽ ചെയ്യാവുന്ന 5 വ്യത്യസ്തമായ വോൾ ആർട്ട് പെയിന്റിങ് ടെക്നീക്കുകൾ ഞങ്ങൾ തരുന്നു. നിങ്ങളുടെ പെയിന്റിങ് അനുഭവത്തെ ഇത് ആസ്വാദ്യകരവും സംവേദനാത്മകവുമാക്കുമെന്നു പ്രതീക്ഷിക്കുന്നു.

വോൾ ആർട്ട് പെയിന്റിങ് – the DIY way

acceddgjjh61

ന്യൂ നോർമലിന്റെ ഇക്കാലത്ത്  നമ്മുടെ ഏക സങ്കേതമായി മാറിയിരിക്കുകയാണ് നമ്മുടെ വീടുകൾ. നമ്മുടെ സ്റ്റൈലിന്റെ അടയാളമായി നിൽക്കുന്ന ഡെക്കർ ആണ് എല്ലാവരും ആഗ്രഹിക്കുക. നമ്മുടെ ചുറ്റുപാടുകൾക്ക് നിറം പകരാനും ആനന്ദം നിറയ്ക്കാനുമുള്ള പുതിയ വഴിയാണ് ചുമരുകൾ കളർഫുൾ ആക്കുക. അതിശയകരമായ ഈ വോൾ പെയിന്റിങ് ഐഡിയാസ് കൊണ്ട് വീടിന് പുതുജീവൻ നൽകൂ. അതിന് അധികമൊന്നും വേണ്ട. കുറച്ച് നിറങ്ങളും  നല്ലൊരു ക്രിയേറ്റിവ് ഐഡിയയും മാത്രം മതി. ലിവിങ് ഏരിയയും ബെഡ്റൂമും പ്ലേ റൂമും പെയിന്റ് ചെയ്ത് കുടുംബത്തോടൊപ്പമുള്ള കുറച്ച് സന്തോഷനിമിഷങ്ങൾ പങ്കുവയ്ക്കൂ. ഫെവിക്രിൽ അക്രിലിക് നിറങ്ങൾ കൊണ്ട് വീട്ടിലെ ചുമരുകൾ പെയിന്റ് ചെയ്ത് അലങ്കരിക്കാൻ ഇതാ ചില സിംപിൾ ആശയങ്ങൾ.

1. തുണിയിൽ പെയിന്റ് ചെയ്യാനുള്ള ഏറ്റവും പ്രശസ്തമായ ടെക്നീക് ആണ് ബ്ലോക് പ്രിന്റിങ്. നല്ല ഫലം തരുമെങ്കിൽ എന്തുകൊണ്ട് ചുമരിലും അത് ശ്രമിച്ചു കൂടാ? നിങ്ങളുടെ ലിവിങ് ഏരിയയ്ക്ക് അത് നല്ല ലുക്ക് തരും. 

https://www.hobbyideas.in/diy/view/block-printing-on-wall

acceggh2

2. മഹാരാഷ്ട്രയിലെ ഗോത്രവർഗക്കാരുടെ മനോഹരമായ വർളി കലാരൂപം കൊണ്ട് പാരമ്പര്യത്തിന്റെ ഒരു തുണ്ട് നിങ്ങളുടെ ചുമരിൽ പെയിന്റ് ചെയ്യൂ. ഏത് സെറ്റിങ്ങിനെയും ഭംഗിയുള്ളതാക്കുന്ന ഈ പാറ്റേണുകൾ അവർ അരിമാവ് കൊണ്ട് മൺചുമരുകളിൽ വരയ്ക്കുകയാണ് പതിവ്. ഈ ഡിസൈനിൽ നിങ്ങളുടെ പാഷ്യോയോ ബാൽക്കണിയോ പെയിന്റ് ചെയ്തു നോക്കൂ, വേറിട്ട ആ ലുക്ക് ആസ്വദിക്കൂ. 

https://www.hobbyideas.in/diy/view/warli-design-border-on-wall

aacchhee443

3. സിംപിൾ ടെക്നീക്സും ഫെവിക്രിൽ അക്രിലിക് നിറങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ചുമരുകളിൽ അദ്ഭുതകരമായ മണ്ഡലാസ് വരയ്ക്കൂ. വൃത്താകൃതിയിലുള്ള ആ പാറ്റേണുകൾ നമ്മളെ മറ്റൊരു ലോകത്തെത്തിക്കുന്നതായി തോന്നുന്നില്ലേ?ലിവിങ് റൂമുകൾക്കും സ്റ്റഡി റൂമുകൾക്കും പൂജാ മുറിക്കും എന്തിന് ഹാളിൽ പോലും ഏറ്റവും യോജിക്കും മണ്ഡലാസ്. ഏത് രൂപത്തിലായാലും അതിനൊരു പ്രത്യേക ശക്തിയും ആകർഷണീയതയുമുണ്ട്!

https://www.hobbyideas.in/diy/view/mandala-on-wall

ccdeer4

4. കലയിലൂടെ വൈകാരികത പകരുന്ന ചുമരുകളാകട്ടെ നിങ്ങളുടേത്. ഇതാ ലിവിങ് റൂമിനും ബെഡ് റൂമിനും സ്റ്റഡിക്കും എന്നു വേണ്ട ഏത് സെറ്റിങ്ങിനും യോജിച്ച  അത്തരം മനോഹരമായ ഒരു ഡിസൈൻ.

https://www.hobbyideas.in/diy/view/wall-painting-with-tropical-trees-and-flowers

accre345

5. അവസാനമായി, ഇതാ നിങ്ങളുടെ കുട്ടിക്കുറുമ്പുകൾക്കായി ഒരു കിടിലൻ ഐഡിയ. ചുമരിൽ ഉറങ്ങുന്ന മാലാഖ! നമുക്കെല്ലാവർക്കും യക്ഷിക്കഥകൾ ഇഷ്ടമല്ലേ? ആ മാന്ത്രികലോകത്തേക്ക് പോകാൻ ചിലപ്പോഴെങ്കിലും തോന്നാറില്ലേ?അവർക്കിഷ്ടമുള്ള തീം ചുമരിൽ പെയിന്റ് ചെയ്യൂ, കുട്ടികളും നിങ്ങൾക്കൊപ്പം ചേരട്ടെ. 

https://www.hobbyideas.in/diy/view/sleeping-fairy

acce36

അപ്പോൾ തുടങ്ങിക്കോളൂ, നിറങ്ങളുടെ ആഘോഷമാകട്ടെ നിങ്ങളുടെ ചുമരുകൾ. വോൾ പെയിന്റിങ്ങുകൾ തീർച്ചയായും ആശ്വാസം പകരുന്നവയാണ്. നിങ്ങളെ സന്തോഷവതിയാക്കും. ഉറപ്പ്. 

#KeepCreating

Tags:
  • Spotlight