Saturday 11 July 2020 11:26 AM IST : By സ്വന്തം ലേഖകൻ

വിശന്നു വലഞ്ഞു വരുന്നവര്‍ക്കായി റോഡിലൊരു ഫ്രിഡ്ജ്; അതു നിറയെ സൗജന്യ ഭക്ഷണവും! കരുതലിന് കയ്യടി

free-food-in-newyorkk

വിശന്നു വലഞ്ഞു വരുന്നവര്‍ക്കുവേണ്ടി ന്യൂയോര്‍ക്ക് നഗരത്തില്‍ തുടങ്ങിയിരിക്കുന്ന ഫ്രീ ഫുഡ് പദ്ധതിയാണ് ഇപ്പോൾ ലോകം മുഴുവന്‍ ചർച്ചാ വിഷയം. ഭക്ഷണം വാങ്ങാൻ പണമില്ലാതെ തെരുവില്‍ ദുഃഖിച്ച് നടക്കുന്നവർക്ക് സൗജന്യമായി ആഹാരം നല്‍കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. നടുറോഡിൽ വച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്ന് വിശക്കുന്നവര്‍ക്ക് നേരിട്ടുവന്ന് ഭക്ഷണമെടുത്തു കഴിക്കാം. തികച്ചും സൗജന്യമാണ് ഭക്ഷണം. 

കോവിഡ് 19 മൂലം വറുതിയിലായ മനുഷ്യരോടുള്ള കരുതലെന്ന നിലയ്ക്ക് നഗരവാസികളുടെ കൂട്ടായ്മയാണ് 'ദ ഫ്രണ്ട്‌ലി ഫ്രിഡ്ജ്' എന്ന ആശയവുമായി രംഗത്തുവന്നിരിക്കുന്നത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ഈ കൂട്ടായ്മ 'ഫ്രണ്ട്‌ലി ഫ്രിഡ്ജ്' സ്ഥാപിച്ചിട്ടുണ്ട്. സമയാസമയം ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവന്ന് നിറയ്ക്കാനും ഫ്രിഡ്ജ് വൃത്തിയാക്കാനുമെല്ലാം സന്നദ്ധ പ്രവര്‍ത്തകരുണ്ട്. തെരുവിൽ അലയുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് ഈ പദ്ധതി.

Tags:
  • Spotlight