Monday 11 February 2019 02:26 PM IST : By സ്വന്തം ലേഖകൻ

യമഹ ആർ എക്സ് 100 ഉയിർ; ആ വൃത്തികെട്ട ബുള്ളറ്റ് വേണ്ടപ്പാ; നിഷ്ക്കളങ്കമായ കണ്ണീരിനെ നെഞ്ചേറ്റി സോഷ്യൽമീഡിയ

yamaha

വാഹനങ്ങളോടുള്ള അടങ്ങാത്ത പ്രേമത്തെ പ്രായം കൊണ്ടളക്കാമോ? ഒരു വണ്ടിയോടുള്ള പ്രണയത്തിന് പ്രായപരിധിയുണ്ടോ? ഈ രണ്ട് ചോദ്യത്തിനുമുള്ള ഒറ്റഉത്തരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വിഡിയോ നൽകും,

ഇവിടെ കേന്ദ്രകഥാപാത്രങ്ങൾ ഒരു കുഞ്ഞു മകളും അവളുടെ വീട്ടിലെ യമഹ ആർ എക്സ് 100 ബൈക്കുമാണ്. വീട്ടിലെ പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ മകള്‍ കരഞ്ഞുകൊണ്ട് അച്ഛനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ആ ഹൃദ്യമായ രംഗം. അച്ഛന്‍ രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി. കുട്ടിയെ കുറ്റം പറയാനൊക്കില്ലെന്നും ദയവ് ചെയ്ത് ബൈക്ക് വില്‍ക്കരുതെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.