Tuesday 18 September 2018 04:42 PM IST : By സ്വന്തം ലേഖകൻ

ക്യാമറാമാനെ കണ്ടപ്പോൾ പെൺകുട്ടി ചമ്മി; ഇതാ മറ്റൊരു കണ്ണിറുക്കൽ കൂടി വൈറലാകുന്നു (വിഡിയോ)

natural-blink

ഒരു കണ്ണിറുക്കലിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ, അപ്പോഴാണ് ദാ മറ്റൊന്നു കൂടി... ഈ കണ്ണിറുക്കലിലെ സുന്ദരി സിനിമാ താരമല്ല, സംഭവം അഭിനയവുമല്ല. വളരെ സ്വാഭാവികമായി പിറന്ന മുഹൂർത്തമാണിത്. ഒരു ചടങ്ങിനിടെ പെട്ടെന്ന് ക്യാമറാമാനെ കണ്ടപ്പോൾ ചമ്മിയ പെൺകുട്ടിയുടെ മുഖഭാവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അറിയാതെ എടുക്കുന്ന ദൃശ്യങ്ങൾ കൂടുതൽ മനോഹരമാവും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഡിയോ. മണിക്കൂറുകൾക്കുള്ളിൽ നാലു ലക്ഷം ആളുകൾ ആണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്. ഒപ്പം നിരവധി രസികൻ കമന്റുകളും വരുന്നുണ്ട്. നാളുകൾക്ക് മുൻപ് വൈറലായ പ്രിയ വാരിയറുടെ കണ്ണിറുക്കലുമായി താരതമ്യം ചെയ്യുന്നവരാണ് കൂടുതലും. വിഡിയോ കാണാം;