Thursday 21 October 2021 02:52 PM IST : By സ്വന്തം ലേഖകൻ

കുളികഴിഞ്ഞിറങ്ങുമ്പോൾ തോർത്തിൽ നിറയെ മുടി: മുടികൊഴിച്ചിലിന് ശാശ്വത പരിഹാരവുമായി ‘ലോമ ഫോർ ഹെൽതി ഹെയർ’

souparnika-4

കുളി കഴിഞ്ഞിറങ്ങുമ്പോൾ തോർത്തിനോട് ദേഷ്യം. മുടി ചീകിക്കഴിയുമ്പോൾ ചീപ്പിനോട് അരിശം. തറയിൽ വീണു കിടക്കുന്ന മുടി കാണുമ്പോൾ തലയിൽ കൈവച്ചു പറഞ്ഞുപോകും ‘ഇത്രയും മുടി എന്റെ തലയിലല്ലോ ’എന്ന്. മുടി കൊഴിയുന്നതിന്റെ പേരിൽ ഇങ്ങനെ ദേഷ്യപെട്ടിട്ടും സങ്കടപെട്ടിട്ടും ഒരു കാര്യവുമില്ല. മുടികൊഴിച്ചിലിനു പിന്നിലെ കാരണം കണ്ടെത്തി അതു പരിഹരിച്ച് ആരോഗ്യമുള്ള മുടി സ്വന്തമാക്കുകയാണ് വേണ്ടത്. സൗപർണിക ആയുർവേദയുടെ ‘ലോമ ഫോർ ഹെൽതി ഹെയർ’ എന്ന ആയുർവേദ ഉൽപന്നം ഈ സ്വപ്നം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കും.

എന്താണ് സംഭവിക്കുന്നത് ?

മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ അടുത്തിടെ കൊറോണയും സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് മുക്തരായവരിൽ പത്തിൽ രണ്ടോ മൂന്നോ ആളുകളിൽ മുടി കൊഴിച്ചിലുണ്ട്. Telogen effluvium എന്ന അവസ്ഥയാണിത്. കോവിഡിനു ശേഷം മാത്രമല്ല കടുത്ത പനി വന്നു പോയാലും ഇതു സംഭവിക്കാം.

∙ പെട്ടെന്നുള്ള ശരീരഭാരം കുറയൽ

∙ പ്രസവം

∙ മാനസിക സംഘർഷം/വിഷാദം

∙ പനി

∙ സർജറി

∙ ഗർഭനിരോധന മരുന്നുകൾ തുടങ്ങുകയോ പെട്ടെന്ന് നിർത്തുകയോ ചെയ്യുമ്പോൾ

തുടങ്ങിയ അവസ്ഥകളിലാണ് ഇത്തരത്തിൽ മുടികൊഴിച്ചിൽ കാണുക.

ആറു–ഒൻപത് മാസം വരെ ഈ അവസ്ഥ നീണ്ടുനിൽക്കാം. ഒരു ദിവസം 50-100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. അതിൽ കൂടുതലുള്ള കൊഴിച്ചിലിനെ ആണ് Telogen Effluvium എന്ന് വിശേഷിപ്പിക്കുന്നത്. മരങ്ങൾ ഇലപൊഴിക്കുന്നതു പോലെ എന്ന് നമുക്ക് ഈ അവസ്ഥയെ പറയാം. ശരീരം സ്വയം റിപ്പയർ ചെയ്യുന്നതിന്റെ ആദ്യഘട്ടം ആണിത്. മുടികൊഴിച്ചിലിനുശേഷം മുടിപോയ സ്ഥലത്തെല്ലാം പുതിയ മുടികൾ മുളച്ചു തുടങ്ങും. അവ ആരോഗ്യമുള്ളതും വളർച്ചയുള്ളതും ആണെന്ന് ഉറപ്പുവരുത്തുകയാണ് നമ്മൾ ചെയ്യേണ്ടത്.

വിഷാദം സമ്മർദം ഉറക്കക്കുറവ് പോഷാകാഹാരങ്ങളുടെ കുറവ് തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങളും വെള്ളത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേകതകൾ പോലും മുടികൊഴിച്ചിലിനു കാരണമാകാം. സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ കാരണങ്ങളാലും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

എന്തുകൊണ്ട് ലോമ?

ആയുർവേദ ആരോഗ്യ പരിപാലന രംഗത്ത് ആറു വർഷത്തോളമായി പ്രവർത്തിക്കുന്ന സൗപർണിക ആയുർവേദയുടെ ഉൽപന്നമായ LOMA FOR HEALTHY HAIR മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരമാണ്. കോവിഡ് മുക്തരിലെ മുടികൊഴിച്ചിലിനും മികച്ച പരിഹാരമാണ് ലോമ എന്നു പറയാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.

മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും ഇരിക്കാനുള്ള മരുന്നുകളാണ് ലോമയിൽ.

മുടി വളരാനുള്ള മിക്ക മരുന്നുകളും തണുപ്പാണ്. രോഗാവസ്ഥക്കുശേഷം താരതമ്യേനെ പ്രതിരോധശേഷി കുറഞ്ഞ ശരീരത്തിൽ ഇത്തരം മരുന്നുകൾ അലർജിയോ അത്തരം പ്രശ്നങ്ങളോ ഉണ്ടാക്കാം.

മുടിക്ക് നല്ലതും എന്നാൽ തണുപ്പില്ലാത്തതുമായ മരുന്നുകൾ, അലർജിയും കഫസംബന്ധമായ പ്രശ്നങ്ങളും പ്രതിരോധിക്കാനുള്ള മരുന്നുകൾ ഇവ ചേർത്തു പാകം ഉറപ്പുവരുത്തിയാണ് ലോമ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ അവസ്ഥയിലും ഇത് അനുയോജ്യമാണ്. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർക്കുവരെ ധൈര്യമായി ലോമ ഉപയോഗിക്കാം.

സൗപർണിക ആയുർവേദയിൽ പല രാജ്യങ്ങളിൽ നിന്നും രോഗികൾ എത്തി ചികിത്സ നേടാറുണ്ട്. എല്ലാ കസ്റ്റമേഴ്സിനും മുടിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാനും പരിഹാരങ്ങൾ അന്വേഷിക്കാനുമായി എപ്പോഴും സന്നദ്ധരായ ഡോക്ടർമാരുണ്ട് എന്നതാണ് സൗപർണിക ആയുർവേദയുടെ മറ്റൊരു പ്രത്യേകത. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഡോക്ടർമാരോട് ഫോണിൽ സംസാരിക്കാനും വിവരങ്ങൾ അറിയാനും സാധിക്കും.

souparnika-785

കൂടുതൽ വിവരങ്ങൾക്ക്:

https://souparnikawellness.com/products/loma-for-healthy-hair

Souparnika Ayurveda, Narukara P.O, Manjeri - 676122

contactsouparnika@gmail.com +91 8137948355

www.souparnikawellness.com