Friday 12 July 2019 03:18 PM IST : By സ്വന്തം ലേഖകൻ

‘പരാക്രമം പെണ്ണിനോടോ ബാലാ?’; സാമൂഹ്യ വിരുദ്ധനെ അടിച്ച് റൊട്ടിയാക്കി വനിത ബോക്സർ; വൈറൽ വിഡിയോ

boxer

കയ്യേറ്റം ചെയ്തപ്പോള്‍ പുള്ളിക്കാരന് ആളെ അത്രയ്ക്കങ്ങോട്ട് മനസിലായില്ല...കയ്യോടെ വാങ്ങിച്ചു കൂട്ടിയപ്പോഴാണ് പെൺകരുത്ത് എന്തെന്ന് ബോധ്യമായത്. നടുറോഡില്‍ വെച്ച് കൈയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ധീരയാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം. യുവാവിനെ പൊതിരെ തല്ലിയ വനിതാ ബോക്‌സറായ 18 കാരിയാണ് പെൺകരുത്തിന്റെ പ്രതീകമായത്. . ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ സംഭവത്തിന്റെ വിഡിയോ ഞൊടിയിട കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

വിദ്യാര്‍ത്ഥിനിയായ നിഷ പര്‍വീണ്‍ എന്ന പെണ്‍കുട്ടിയാണ് അക്രമിയെ നേരിട്ടതെന്ന് വീഡിയോ പുറത്തുവന്നതിനു പിന്നാലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുമധ്യത്തില്‍ വെച്ച് യുവാവിനെ അടിച്ചൊതുക്കുന്ന പെണ്‍കുട്ടി യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും പിന്തുടര്‍ന്ന് നേരിടുകയായിരുന്ന നിഷ. ഇയാള്‍ നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.