Monday 04 March 2024 02:37 PM IST

ജിമ്മിൽ പോകണമെന്ന് നിർബന്ധമില്ല, വ്യായാമം വീട്ടിൽ പങ്കാളിക്കൊപ്പം ചെയ്യാം: അറിയാം 3 വർക്കൗട്ടുകൾ

Rakhy Raz

Sub Editor

couple-fitness

നിങ്ങളോട് എത്ര നാളായി ജിമ്മിൽ ചേരാൻ പറയുന്നു. പ്രായം കൂടി വരികയാണ്. കുടവയറൊക്കെ കുറച്ചില്ലെങ്കിൽ പണി കിട്ടുമേ..

ഓ... നിനക്ക് ഇതൊന്നും ബാധകമല്ലേ... മോണിങ് വോക്കിനു കൂടെ ചെല്ലാൻ കൂട്ടുകാരി വിളിച്ചിട്ടു നീ പോയോ? കഴിഞ്ഞ ഒരാഴ്ചകൊണ്ട് തന്നെ നിനക്ക് വണ്ണം വല്ലാതെ കൂടി കേട്ടോ.

ഫിറ്റ്നസ് എന്ന ആഗ്രഹം ഉണ്ടെങ്കിലും ദമ്പതികളുടെ വ്യായാമം പലപ്പോഴും പരസ്പരം ഇങ്ങനെ പഴിചാരുന്നതിലൊ തുങ്ങും. ജിമ്മിൽ പോകാനുള്ള ചമ്മൽ, മടി, ബോറടി ഒക്കെയാണ് യഥാർഥ വില്ലൻ. എന്താണിതിനു പരിഹാരം?

വീട്ടിൽ ഒരൽപം ഇടം ഒരുക്കി, പങ്കാളികൾ ഇരുവരും ചേർന്നു വ്യായാമം ചെയ്തു നോക്കൂ. ആനന്ദത്തോടെ ആരോഗ്യത്തിലേക്ക് നീങ്ങാം.

സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്നേഴ്സും ദമ്പതികളുമായ ഡോ.വിബിൻ സേവ്യറും ഭാര്യ ഡോ.റിനി വിബിനും നിർദേശിക്കുന്നു മികച്ച എട്ടു കപ്പിൾ ഫിറ്റ്നസ് വർക്കൗട്ടുകൾ.

സ്റ്റാർ ട്രെയിനേഴ്സ്

ഡോ.വിബിൻ സേവ്യർ – മലയാളിയുടെ ഫിറ്റ്നസ് ഐക്കൺ മമ്മൂട്ടിയുടെ പേഴ്സനൽ ട്രെയ്നർ. എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്നു പാഷൻ കൊണ്ട് ഫിറ്റ്നസ് പ്രഫഷനിലേക്ക് എത്തിയ വിബിൻ 2001 മുതൽ സജീവ ഫിറ്റ്നസ് ട്രെയിനറായി പ്രവർത്തിക്കുന്നു. ഫിറ്റ്നസ് പരിശീലനത്തിൽ ഡോക്ടറേറ്റ് നേടി. ഫിറ്റ്നസ് 4 എവർ ഫാമിലി ഫിറ്റനസ് സെന്ററിന്റെ സ്ഥാപകൻ.

ഡോ.റിനി വിബിൻ – മംഗലാപുരം വികാസ് കോളജിൽ നിന്നും ഫിസിയോതെറപ്പിയിൽ ബിരുദം. 2007 മുതൽ ഫിറ്റ്നസ് പരിശീലനവും തുടങ്ങി.

മക്കൾ എട്ടാം ക്ലാസ് വിദ്യാർഥിയായ അഡ്രിയാന, യുകെജി വിദ്യാർഥികളായ മേഗൻ, സൈറ. മൂവരും മാതാപിതാക്കളെപ്പോലെ ഫിറ്റ്നസ് ഫ്രീക്സ്.

ലെഗ് ലോക്ഡ് അബ്ഡോമിനൽ ക്രഞ്ചസ്

ലളിതവും ഒരു ഫിറ്റ്നസ് ഉപകരണവും കൂടാതെ ഒ ന്നിച്ചു രസകരമായി ചെയ്യാനാകുന്ന വ്യായാമമാണ് ലെഗ് ലോക്ഡ് അബ്ഡോമിനൽ ക്രഞ്ചസ്. അടിവയറ്റിലെ പേശികൾ ബലപ്പെടുത്താനും അനാവശ്യ കൊഴുപ്പു കുറയ്ക്കാനും വളരെയധികം പ്രയോജനപ്രദമാണ് ഈ വ്യായാമം.

കാലുകൾ പരസ്പരം ലോക്ക് ചെയ്യുന്നതിലൂടെ വ്യായാമം ചെയ്യുന്ന നേരത്തുടനീളം പൊസിഷൻ, വ്യായാമത്തിന്റെ ഫോം, വേഗത എന്നിവ കൃത്യമായി തുടരാനാകും. ക്രഞ്ചസ് ചെയ്യുമ്പോഴുള്ള ഉയർന്നു പൊങ്ങൽ തനിയേ ചെയ്യുന്നതിനെക്കാൾ എളുപ്പമാകും. കൈകൾ തലയ്ക്ക് പിന്നിൽ വയ്ക്കുന്നതിലൂടെ കൈകളുടെ പേശികൾക്കും വ്യായാമം ലഭിക്കുന്നു.

couple-fit-1

ഉയർന്നു പൊങ്ങി പരസ്പരം കൈകൾ തൊടുമ്പോൾ, ഒരു പുഞ്ചിരി കൈമാറുമ്പോൾ ലഭിക്കുന്ന ഉന്മേഷം വ്യായാമം തുടരാൻ പ്രേരണയാകുമെന്നുറപ്പ്.

couple-fit-2

കുറഞ്ഞത് 20 തവണയെങ്കിലും ഈ വ്യായാമം ചെയ്യണം. സാവധാനം 20 തവണയുള്ള മൂന്നു സെറ്റ് ചെയ്യുന്നതിലേക്ക് എത്തുക.

സ്വിസ് ബോൾ ഒബ്ലിക് ട്വിസ്റ്റ്

ശരീരത്തിന്റെ വശങ്ങളിലുള്ള മസിലുകൾ അഥവാ ഒബ്ളിക്സ് മസിലുകൾക്കു സ്ട്രെച്ച് ലഭിക്കുന്നതും ബലം നൽകുന്നതുമായ ലളിത വ്യായാമമാണ് സ്വിസ് ബോ ൾ ഒബ്ലിക് ട്വിസ്റ്റ്. ഒരാൾ ബോളുമായി ഇടത്തോട്ടു തിരിയുമ്പോൾ പിൻതിരിഞ്ഞു നിൽക്കുന്നയാൾ വലത്തോട്ടു തിരിഞ്ഞ് അതു വാങ്ങുക. മറുവശത്തുകൂടി തിരികെ നൽകുക.  ഫിറ്റ്നസ് ഉപകരണമായ സ്വിസ് ബോൾ ഉപയോഗിക്കുകയോ, കൈമാറാൻ എളുപ്പമുള്ള സാധാരണ ബോൾ പോലുള്ളവ പകരമായി ഉപയോഗിക്കുകയോ ചെയ്യാം. സ്വിസ് ബോളും ഡംബെലും ഉണ്ടെങ്കിൽ സ്വിസ് ബോൾ ഡംബെൽ ചെസ്റ്റ് പ്രസ്, സ്വിസ് ബോൾ ഡംബെൽ ഷോൾഡർ പ്രസ് പോലുള്ള വ്യായാമങ്ങളും വീട്ടിൽ ചെയ്യാം.
 വശങ്ങളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന ‘ടയറുകൾ’ കുറയ്ക്കാൻ ഫലപ്രദമാണ് ഈ വ്യായാമം. കൈകളുടെ അമിതവണ്ണം കുറയ്ക്കാനും  ടോൺ ചെയ്യുന്നതിനും  സഹായക മാണ്. മിതമായ വേഗത്തിൽ ചെയ്യുന്നതാണ് അഭികാമ്യം.

couple-fit-6

സപ്പോർട്ടഡ് സ്ക്വാർട്സ്

ലളിതവും ഫലപ്രദവുമായ വ്യായാമങ്ങളിൽ ഒന്നാണ് സ്ക്വാട്. ഒറ്റയ്ക്ക് ചെയ്യുന്നതിനെക്കാൾ ആരോഗ്യപരമാണു പരസ്പരം പിന്തുണച്ചുകൊണ്ടുള്ള സ്ക്വാട്.

കൈകൾ മുന്നോട്ടു നിവർത്തി പിടിച്ച് ഇരുന്ന് എഴുന്നേ ൽക്കുന്ന സ്ക്വാട് എന്ന വ്യായാമം ഒറ്റയ്ക്ക് ചെയ്യുമ്പോൾ ശരീരം കൂടുതൽ മുന്നോട്ടായാൻ സാധ്യതയുണ്ട്. അതു ന ട്ടെല്ലിന് അമിതായാസം നൽകുകയും നടുവേദനയ്ക്കു കാരണമാകുകയും ചെയ്യാം. കൈകോർത്തു പിടിച്ചു സ്ക്വാട് ചെയ്യുമ്പോൾ നട്ടെല്ലിനും കാലുകൾക്കും പാദങ്ങൾക്കും വ രുന്ന ആയാസം കുറയുന്നു. അതിനാൽ കൂടുതൽ നേരം വ്യായാമം ചെയ്യാൻ സാധിക്കും. മാത്രമല്ല, വർക്കൗട്ടിൽ ഉടനീളം മികച്ച ഫോം നിലനിർത്താനും ശരിയായ പോസ്ചറിൽ തന്നെ തുടരാനും കഴിയും.

couple-fit-4

ശരീരത്തിന്റെ താഴേക്കുള്ള എല്ലാ മസിലുകളെയും പ്രവർത്തിപ്പിക്കുന്ന വർക്കൗട്ടാണിത്. വളരെ പെട്ടെന്ന് അമിത കാലറി എരിച്ചു കളയുന്നതിനും വയറിലെയും തുടകളിലെയും പേശികൾ ടോൺ ചെയ്യാനും ശരീരത്തിനു വഴക്കം ലഭിക്കുന്നതിനും സ്ക്വാട് സഹായിക്കും. ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്ന എയറോബിക് വ്യായാമം കൂടിയാണ് ഇത്.

couple-fit-3